അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാനാപകടം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം  തിരിച്ചറിഞ്ഞു
Jun 15, 2025 01:37 PM | By Susmitha Surendran

അഹമ്മദാബാദ്: (truevisionnews.com)   അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ 11.10ന് നടത്തിയ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.

നേരത്തെ നടത്തിയ പരിശോധനയില്‍ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞതോടെ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണം സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ ഔദ്യോഗികമായി അറിയിച്ചു.

സംസ്കാരവും മൃതദേഹം എപ്പോൾ വിട്ടുകൊടുക്കണമെന്ന കാര്യവും ബന്ധുക്കളോട് ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഋഷികേശ് പട്ടേൽ അറിയിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലായിരിക്കും സംസ്കാരം നടക്കുക.



Ahmedabad plane crash Body former Gujarat CM Vijay Rupani identified

Next TV

Related Stories
അഹമ്മദാബാദ് വിമാന ദുരന്തം; മുപ്പത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

Jun 15, 2025 01:41 PM

അഹമ്മദാബാദ് വിമാന ദുരന്തം; മുപ്പത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മുപ്പത്തിയൊന്ന് മൃതദേഹംങ്ങള്‍...

Read More >>
നിയമ വീഴ്ച്ച വിനയാകും...; പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ച് ഉദ്യോഗസ്ഥന്‍റെ ഭാര്യ

Jun 15, 2025 12:03 PM

നിയമ വീഴ്ച്ച വിനയാകും...; പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ച് ഉദ്യോഗസ്ഥന്‍റെ ഭാര്യ

പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ച് ഉദ്യോഗസ്ഥന്‍റെ...

Read More >>
Top Stories










Entertainment News