അഹമ്മദാബാദ് വിമാന ദുരന്തം; മുപ്പത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം; മുപ്പത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
Jun 15, 2025 01:41 PM | By Susmitha Surendran

അഹമ്മദാബാദ് : (truevisionnews.com) വിമാന ദുരന്തത്തില്‍ മുപ്പത്തിയൊന്ന് മൃതദേഹംങ്ങള്‍ തിരിച്ചറിഞ്ഞു. ഇരുന്നൂറിലധികം ഡിഎന്‍എ പരിശോധനകള്‍ പുരോഗമിക്കുകയാണ്.എ എ ഐ ബി യുടെ വിദഗ്ധ സംഘം ഇന്നും ദുരന്ത സ്ഥലം പരിശോധന നടത്തി.

270 മൃതദേഹങ്ങളില്‍ 31 മൃതദേഹങ്ങളാണ് തിരിച്ചറിയാന്‍ ആയത്. കുടുംബാംഗങ്ങള്‍ നല്‍കിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ അടക്കം 19 മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കി. 200ലധികം ഡിഎന്‍ സാമ്പിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയരൂപാണി, മലയാളി നേഴ്‌സ് രഞ്ജിത എന്നിവരുടെ ഡിഎന്‍എഫലവും ലഭ്യമായിട്ടില്ല. ഡിഎന്‍എ പരിശോധന വേഗത്തില്‍ ആക്കി മൃതദേഹം വിട്ടുനില്‍ക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താനുള്ള വിദഗ്ധ സമിതികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്നും സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിമാന ദുരന്തം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയും അന്വേഷണം ആരംഭിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യ യോഗം നാളെ ചേരും. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ യോഗത്തില്‍ വിശകലനം ചെയ്യുമെന്നാണ് സൂചന.

Thirty one bodies identified plane crash

Next TV

Related Stories
ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

Jul 12, 2025 06:36 PM

ആരെ വിശ്വസിക്കും....? സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു

സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തളളിയിട്ട് നവവധു...

Read More >>
മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 04:21 PM

മരണം വിഷവാതകം ശ്വസിച്ച്? മംഗളുരു ആർ പി എല്ലിൽ വിഷവാതക ചോർച്ച; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച, കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്...

Read More >>
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
Top Stories

Entertainment News

//Truevisionall