ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; പഞ്ചാവുഴിയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; പഞ്ചാവുഴിയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ
Jun 15, 2025 12:50 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) പനച്ചമൂട് പഞ്ചാവുഴിയിൽ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം. മാവുവിള വീട്ടിൽ താമസിക്കുന്ന പ്രിയംവദയെയാണ് സമീപത്തെ വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 12 മുതൽ പ്രിയംവദയെ കാണാനില്ലായിരുന്നു. സംഭവത്തിൽ വീടിന് സമീപമുള്ള രണ്ടുപേരെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.

മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. പ്രിയംവദയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം പ്രിയംവദയ്ക്ക് വീടിന് സമീപത്തെ മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഈ മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കിടക്കുന്ന വിവരം തൊട്ടടുത്ത് താമസിക്കുന്ന വയോധികയോട് കുട്ടികൾ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ പറഞ്ഞത് പ്രകാരം വയോധിക വീട് പരിശോധിച്ചപ്പോൾ മൃതദേഹം അവിടെ കണ്ടിരുന്നില്ല.

സംഭവത്തിൽ സംശയം തോന്നിയ വയോധിക ഈ വിവരം സ്ഥലത്തെ വൈദികനെ വിവരം അറിയിക്കുകയും, തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. വീടിന് സമീപമുള്ള സന്തോഷ്, വിനോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

suspected young woman killed and buried Panchavuzhi.

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall