മഴയാണേ...! ഇന്ന് അതിതീവ്ര മഴക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

മഴയാണേ...! ഇന്ന് അതിതീവ്ര മഴക്ക് സാധ്യത; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
Jun 15, 2025 05:58 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്.

60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ അലേർട്ടും, മറ്റെല്ലാ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.





kerala extreme heavy ranfall alert june 15th

Next TV

Related Stories
'ലക്ഷ്യം ഷീലയെ നാണം കെടുത്തുക'; വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക ലിവിയ

Jun 15, 2025 05:10 PM

'ലക്ഷ്യം ഷീലയെ നാണം കെടുത്തുക'; വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക ലിവിയ

വ്യാജ മയക്കുമരുന്നു കേസിൽ കുറ്റം സമ്മതിച്ച് മുഖ്യ ആസൂത്രക...

Read More >>
കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

Jun 15, 2025 01:57 PM

കോഴിക്കോട്ട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു

കോഴിക്കോട് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു....

Read More >>
 കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Jun 15, 2025 12:34 PM

കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ...

Read More >>
Top Stories










Entertainment News