വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്...; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്...; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
Jun 15, 2025 04:27 PM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസർഗോഡ് ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു.

കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുമുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന്  ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 15 മുതൽ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂൺ 15 മുതൽ 17 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

Holiday declared for educational institutions two districts tomorrow

Next TV

Related Stories
ഇരുട്ടിന്റെ മറവിൽ.... കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന് പരാതി

Jul 11, 2025 07:49 PM

ഇരുട്ടിന്റെ മറവിൽ.... കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന് പരാതി

കണ്ണൂർ പാനൂരിൽ പുതുതായി ആരംഭിക്കാനിരുന്ന സ്ഥാപനത്തിന് നേരേ സാമൂഹിക വിരുദ്ധരുടെ അതിക്രമമെന്ന്...

Read More >>
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്

Jul 11, 2025 07:18 PM

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്ക്

അത്തിക്കോട്ടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്...

Read More >>
ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

Jul 11, 2025 07:05 PM

ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു, പ്രതിഷേധം ...

Read More >>
വേഗത്തിലെത്തിയ ആംബുലൻസ് കണ്ടുഭയന്നു; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക്

Jul 11, 2025 06:51 PM

വേഗത്തിലെത്തിയ ആംബുലൻസ് കണ്ടുഭയന്നു; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് സ്‌കൂട്ടറിൽനിന്ന് വീണ് പരിക്ക്

പത്തനംതിട്ട എഴുമറ്റൂരിൽ വേ​ഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്....

Read More >>
കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി പിടിയിൽ

Jul 11, 2025 06:44 PM

കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി പിടിയിൽ

കോഴിക്കോട് നിന്നും 15കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി വിറ്റ കേസ്, രണ്ടാം പ്രതി...

Read More >>
ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ യു ഡി എഫ് ഹർത്താൽ

Jul 11, 2025 05:56 PM

ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ യു ഡി എഫ് ഹർത്താൽ

ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നാളെ...

Read More >>
Top Stories

GCC News

//Truevisionall