തൃശൂർ: (www.truevisionnews.com) ഷീല സണ്ണിയെ നാണം കെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കേസിലെ മുഖ്യ ആസൂത്രക. ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിലെ മുഖ്യ ആസൂത്രകയായ ലിവിയ ജോസിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. ഷീലാസണ്ണി തനിക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ചു. ഇത് പകയ്ക്ക് കാരണമായെന്നും ലിവിയ മൊഴി നൽകി. ലഹരി സ്റ്റാമ്പിന്റെ ആശയം നാരായൺ ദാസിനോട് പങ്കുവെച്ചിരുന്നെന്നും ലിവിയയുടെ മൊഴിയിലുണ്ട്.
ആഫ്രിക്കൻ വംശജനിൽ നിന്ന് ലഹരി സ്റ്റാമ്പ് വാങ്ങിയെന്നും എന്നാൽ വ്യാജ സ്റ്റാമ്പ് നൽകി അയാൾ ചതിച്ചു എന്നും ലിവിയയുടെ മൊഴിയിൽ പറയുന്നു. തന്റെ സഹോദരിക്ക് കൃത്യത്തിൽ പങ്കില്ലെന്നും ലിവിയ വ്യക്തമാക്കി. എന്നാൽ പൊലീസ് ഇത് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. ലിവിയക്കും നാരായൺ ദാസിനും മാത്രമായി ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാൻ ആവില്ലെന്നാണ് പൊലീസ് അനുമാനം.
.gif)

മുംബൈയിൽ പിടിയിലായ ലിവിയയെ പുലർച്ചയാണ് കൊടുങ്ങല്ലൂരിൽ എത്തിച്ചത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പകയെത്തുടർന്ന് സുഹൃത്ത് നാരായൺ ദാസുമായി ലിവിയ ഗൂഢാലോചന നടത്തിയതിന്റെ അനന്തരഫലമായാണ് ഷീല സണ്ണിയുടെ വീട്ടിൽ ലഹരി സ്റ്റാമ്പ് എത്തിയതും അവർ അറസ്റ്റിലായതും. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി ചെയ്യാത്ത കുറ്റത്തിന് 72 ദിവസമാണ് ജയിലിൽ കിടന്നത്.
sheela sunny case accused ivia jose admit
