ധാരാളം നാരുകൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്സ്.

ദോശമാവും ഓട്സും ചേർത്ത് അതീവ രുചികരമായ ഒറോട്ടി തയ്യാറാക്കാം. കട്ടിയിൽ അരച്ച തേങ്ങ ചമ്മന്തി ആണ് ബെസ്റ്റ് കോമ്പിനേഷൻ.
ചേരുവകൾ
1. ദോശമാവ് - ഒരു കപ്പ്
2. ഓട്സ് - ഒരു കപ്പ്
3. തേങ്ങ ചിരകിയത് - അര കപ്പ്
4. കാരറ്റ് ഗ്രേറ്റ് ചെയ്തത് - അര കപ്പ്
5. സവാള കൊത്തിയരിഞ്ഞത് - ഒന്ന്
6. ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
7. കറിവേപ്പില അരിഞ്ഞത് - ഒരു തണ്ട്
8. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
9. ഉപ്പ് - ആവശ്യത്തിന്
10. നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ദോശമാവും ഓട്സും യോജിപ്പിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക.
- ഇതിലേക്ക് മൂന്നു മുതൽ ഒൻപതു വരെയുള്ള ചേരുവകൾ ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി അയവിൽ വേണം കുഴച്ചെടുക്കാൻ. ആവശ്യമുണ്ടെങ്കിൽ വെള്ളം ചേർത്തു കൊടുക്കാം.
- ഒരു ദോശക്കല്ല് ചൂടാക്കി തയ്യാറാക്കിയ മാവിൽ നിന്നും ഒരു ഉരുള എടുത്ത് കൈകൊണ്ട് കല്ലിലേക്ക് നേരിട്ട് പരത്തുക.
- ഒരു വശം വെന്തുകഴിയുമ്പോൾ മറിച്ചിടുക. രണ്ടുവശത്തും അൽപം നെയ്യ് പുരട്ടി മൊരിച്ചെടുക്കുക.
You can make a delicious dish by mixing cakes and oats
