പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ

പടിയൂർ‌ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ
Jun 13, 2025 01:49 PM | By VIPIN P V

തൃശ്ശൂർ: (www.truevisionnews.com) പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കില്ലെന്ന് സൂചന. ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്തു സ്ഥിരീകരണം വരുത്തിയിരുന്നു.

കാലാവസ്ഥ പ്രതികൂലമായതിനാൽ അന്വേഷണസംഘത്തിന് കേദാർനാഥിൽ എത്താൻ ആയിട്ടില്ല. അതേ സമയം, പ്രേംകുമാറിന്റെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.

മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും ആണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമർശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് ഇയാളിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. പക്ഷേ, കൃത്യം നടത്തി നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

കൊലപാതകത്തിന് ശേഷം പ്രതി ഫോൺ ഉപയോഗിച്ചിട്ടില്ലായിരുന്നു. പ്രേംകുമാർ എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് വല വിരിച്ചിരുന്നു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.  അന്വേഷണത്തിനൊടുവിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Padiyoor double murder Relatives refuse accept the body accused Premkumar

Next TV

Related Stories
വായ്പ തിരിച്ചടവ് മുടങ്ങി, ജാമ്യംനിന്നത് ഭർത്താവ്; വഴക്കിനിടെ ഭാര്യയുടെ കടിച്ചെടുത്ത് യുവാവ്

Jul 11, 2025 09:09 PM

വായ്പ തിരിച്ചടവ് മുടങ്ങി, ജാമ്യംനിന്നത് ഭർത്താവ്; വഴക്കിനിടെ ഭാര്യയുടെ കടിച്ചെടുത്ത് യുവാവ്

കർണാടകയിൽ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു....

Read More >>
പാലക്കാട് സ്വകാര്യ ബസ് ഡ്രൈവര്‍ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Jul 11, 2025 07:28 PM

പാലക്കാട് സ്വകാര്യ ബസ് ഡ്രൈവര്‍ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

Jul 11, 2025 06:56 PM

ക്രൂരമർദ്ദനം..... ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

തൃശൂർ പെരുമ്പിലാവിൽ ഓട്ടോ വിളിച്ച വാടക ചോദിച്ചതിന് ഡ്രൈവർക്ക് ക്രൂരമായി മർദ്ദിച്ചതായി...

Read More >>
മുങ്ങി നടപ്പാണ്.... പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

Jul 11, 2025 05:38 PM

മുങ്ങി നടപ്പാണ്.... പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

കാസർകോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്; വൈദികനെതിരേ ലുക്കൗട്ട്...

Read More >>
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

Jul 11, 2025 04:06 PM

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് രണ്ട് സുഹൃത്തുക്കളെ പരസ്പരം ഓറല്‍ സെക്സ് ചെയ്യിപ്പിച്ച്...

Read More >>
Top Stories

GCC News

//Truevisionall