ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം

ഇത് ഏത് കാലം...? മുട്ട് കുത്തി ഇരുത്തി വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു; സംഭവത്തിൽ പ്രതിഷേധം ശക്തം
Jul 11, 2025 07:05 PM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com ) കാസർഗോഡ് ബന്തടുക്കയിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലാണ് പരിപാടി നടന്നത്. പ്രാകൃതമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഗുരുപൂർണ്ണിമ എന്ന പേരിലാണ് അപരിഷ്കൃതമായ ആചാരം നടന്നത്. വ്യാഴാഴ്ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതി ആദരിക്കുന്നതിൻ്റെ ഭാഗമായിരുന്നു ചടങ്ങ്.

സ്കൂളിലെ വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്.

അപരിഷ്കൃതമായ രീതിയിൽ വിദ്യാർത്ഥികളെ അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് പ്രതിഷേധാർഹമാണെന്നും അന്വേഷണം നടത്തി നിഅധികൃതർ നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്എഫ്ഐ- ബാലസംഘം ബേഡകം ഏരിയ കമ്മറ്റികൾ ആവശ്യപ്പെട്ടു.

Students were made to kneel and worship the feet of teachers Protests are strong over the incident at kasargode

Next TV

Related Stories
കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 11, 2025 11:11 PM

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

Jul 11, 2025 11:04 PM

പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം...

Read More >>
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

Jul 11, 2025 10:42 PM

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്...

Read More >>
വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 11, 2025 09:45 PM

വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകരയിൽ നഗരസഭ പരിധിയിൽ മേപ്പയിലിൽ പട്ടാപ്പകൽ മോഷണം, വീട് കുത്തി...

Read More >>
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

Jul 11, 2025 09:32 PM

കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

കോഴിക്കോട് വടകര പുതിയാപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്...

Read More >>
Top Stories

//Truevisionall