ചി​ക്ക​ന് അ​രു​ചി​യും ദു​ര്‍ഗ​ന്ധ​വും; പരിശോധനയിൽ കണ്ടെത്തിയത് വൃ​ത്തി​ഹീ​ന​മാ​യ അ​ടു​ക്ക​ള​, കണ്ണൂരിൽ ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

ചി​ക്ക​ന് അ​രു​ചി​യും ദു​ര്‍ഗ​ന്ധ​വും; പരിശോധനയിൽ കണ്ടെത്തിയത് വൃ​ത്തി​ഹീ​ന​മാ​യ അ​ടു​ക്ക​ള​, കണ്ണൂരിൽ ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Jun 12, 2025 01:09 PM | By VIPIN P V

പ​യ്യ​ന്നൂ​ര്‍ (കണ്ണൂർ): (www.truevisionnews.com) ഓ​ര്‍ഡ​ര്‍ ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ലെ ചി​ക്ക​ന് അ​രു​ചി​യും ദു​ര്‍ഗ​ന്ധ​വും. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ പൊ​ലീ​സി​നും സം​ഭ​വം ബോ​ധ്യ​പ്പെ​ട്ടു. തു​ട​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ന​ൽ​കി. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നേ​മു​ക്കാ​ലോ​ടെ പെ​രു​മ്പ​യി​ലെ അ​വ​ക്കാ​ഡോ ക​ഫേ​യി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ളാ​യ എ​ഴി​ലോ​ട്ടെ റാ​ഫി, കു​ഞ്ഞി​മം​ഗ​ല​ത്തെ നെ​ഹി​യാ​ന്‍, രാ​മ​ന്ത​ളി​യി​ലെ ശാ​സി​ന്‍ എ​ന്നി​വ​രാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യ​ത്. അ​ല്‍ഫാ​മും മ​റ്റും ഓ​ര്‍ഡ​ര്‍ ചെ​യ്ത ഇ​വ​ര്‍ക്കു​മു​മ്പി​ല്‍ എ​ത്തി​യ ചി​ക്ക​ന്‍ ക​ടി​ച്ച​പ്പോ​ള്‍ത​ന്നെ അ​രു​ചി​യും ദു​ര്‍ഗ​ന്ധമു​ണ്ടാ​യെ​ന്ന് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. ഈ ​വി​വ​രം സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ന്റെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യ​പ്പോ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ എ​സ്‌.​ഐ ശ്രീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​ത്തി​നും ദു​ര്‍ഗ​ന്ധം ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ത്തി ഭ​ക്ഷ​ണസാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ്ഥാ​പ​ന​ത്തി​ന്റെ അ​ടു​ക്ക​ള​യും വൃ​ത്തി​ഹീ​ന​മാ​യി കാ​ണ​പ്പെ​ട്ടു.

കോ​ത്താ​യി മു​ക്ക് പെ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ലും ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ മ​ലി​ന​ജ​ലം തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​ടു​ക്ക​ള​യി​ലെ മ​ലി​ന​ജ​ല സം​സ്ക​ര​ണ സം​വി​ധാ​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ജ​ലം പ​രി​സ​ര​ത്തു​ള്ള പ​റ​മ്പി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യും ക​ണ്ടെ​ത്തി.

kannur payyannur action against un hygenic hotels

Next TV

Related Stories
കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

Jun 9, 2025 04:05 PM

കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ...

Read More >>
വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ  പിടിയിൽ

Jun 9, 2025 02:54 PM

വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ...

Read More >>
കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

Jun 9, 2025 09:43 AM

കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍...

Read More >>
Top Stories