കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു
Jun 9, 2025 04:05 PM | By VIPIN P V

കൂത്തുപറമ്പ്: ( www.truevisionnews.com ) വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു. പിന്നീട് നായയെ തല്ലി കൊന്നു.

ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം. അതേസമയം മമ്പറം ടൗണിൽ ഇന്ന് രാവിലെ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണു കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന് തെരുവുനായയുടെ കടിയേറ്റു. ഉച്ചയ്ക്ക് മത്സ്യ മാർക്കറ്റിന് സമീപം നിൽക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.



stray dog attack child kannur

Next TV

Related Stories
വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ  പിടിയിൽ

Jun 9, 2025 02:54 PM

വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ...

Read More >>
കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

Jun 9, 2025 09:43 AM

കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍...

Read More >>
കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Jun 8, 2025 08:29 PM

കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

Read More >>
Top Stories