മാഹി: ( www.truevisionnews.com ) മാഹിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തുന്നതിനിടെ യുവാവ് പിടിയിൽ. കർണ്ണാടക ചിക്കമംഗ്ളുരു കൊപ്പം താലൂക്കിലെ കെ.അനിൽ കുമാർ (33) ആണ് പോലീസ് പിടിയിലായത്. ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. റെയിൽവെ സ്റ്റേഷൻ റോഡിലെ പൂട്ടിയിട്ട വീട്ടിലാണ് മോഷ്‌ടാവ് കുടുങ്ങിയത്.
ന്യൂസിലാൻ്റിൽ നിന്ന് വീട്ടുടമ സി സി ടി വി ക്യാമറ നോക്കവെയാണ് കവർച്ചയ്ക്കെത്തിയ പ്രതിയെ കാണാൻ ഇടയായത് . മോഷ്ടാവ് വാതിൽ തകർത്ത് വീട്ടിനകത്ത് കടക്കുന്നത് കണ്ട ഉടൻ തന്നെ വീട്ടുടമ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.
.gif)
മാഹി എസ്.ഐ കെ.സി അജയകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രെയിഡ് എസ്.ഐ.മാരായ എൻ.സതീശൻ, ടി.പി.പ്രശാന്ത്, എ.എസ്.ഐ. റിജേഷ് എന്നിവരടങ്ങുന്ന സംഘം ഈ വീട്ടിലേക്ക് കുതിച്ചെത്തി. പരിശോധനയ്ക്കിടയിൽ കിടപ്പ് മുറിയിലെ കട്ടിലിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന മോഷ്ടാവിനെ പിടികൂടി.
ഇയാളുടെ പക്കൽ നിന്ന് വീട്ടിൽ നിന്ന് മോഷ്‌ടിച്ച 2000/- രൂപയും പോലീസ് കണ്ടെടുത്തു. നിരവധി മോഷണക്കേസിലെ പ്രതിയാണ് അനിൽ കുമാറെന്ന് പോലീസ് പറഞ്ഞു. മാഹി കോടതി ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Homeowner sees theft footage from New Zealand thief arrested by Mahe police
