പറഞ്ഞിട്ടും കേട്ടില്ല, നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ

പറഞ്ഞിട്ടും കേട്ടില്ല, നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ
Jun 12, 2025 11:16 AM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ പൊലീസുദ്യോഗസ്ഥനെതിരെ കൂടുതൽ ആരോപണങ്ങൾ. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെ കഴിഞ്ഞ ദിവസമാണ് സസ്പെൻഡ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി.

ആദ്യം വാട്സാപ്പിലൂടെ മെസേജ് വന്നപ്പോൾ ആവർത്തിക്കരുതെന്ന് വീട്ടമ്മ പലതവണ താക്കീത് ചെയ്തു. എന്നാൽ ഇത് കാര്യമാക്കാതെ സുരേഷ് തുടരെത്തുടരെ സന്ദേശങ്ങളയച്ചു. പിന്നീട് ഇക്കാര്യം വീട്ടമ്മ ഭർത്താവിനോട് പറഞ്ഞു. തുടർന്ന് സന്ദേശമയക്കരുതെന്ന് ഭർത്താവും പലതവണ പൊലീസുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ സുരേഷ് പിന്തിരിയാൻ തയാറായില്ല. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെയും ഇയാൾ സന്ദേശം അയച്ചുതുടങ്ങി.

നിരന്തര ശല്യമായതോടെ പൊലീസിൽ പരാതി നൽകാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സുരേഷിനെതിരെ നാദാപുരം പൊലീസിന് വീട്ടമ്മ പരാതി നൽകി. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കുകയും സസ്പെൻഷനിലായതും. വകുപ്പുതല നടപടിക്ക് പുറമേ പൊലീസ് നടപടിയും ഉണ്ടാകുമെന്നാണ് വിവരം.

More allegations against police officer who sent obscene message housewife Nadapuram

Next TV

Related Stories
നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

Jul 11, 2025 08:58 AM

നൊന്ത് പ്രസവിച്ചതല്ലേ എന്നിട്ടും.....! ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

ചേർത്തലയിൽ അഞ്ച് വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ കേസെടുത്ത്...

Read More >>
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 11, 2025 06:56 AM

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്...

Read More >>
Top Stories

GCC News

//Truevisionall