മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

മണ്ണാർക്കാട് അധ്യാപകനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്
Jul 11, 2025 10:18 AM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിവരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. കുടുംബം ഇടുക്കിയിലാണ്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കാല് തെന്നി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൂടുതൽ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് എത്തിക്കും.

റ്റൊരു സംഭവത്തിൽ ലോഡിങ്​ തൊഴിലാളിയായ ഗൃഹനാഥൻ വിഷക്കായ കഴിച്ച് ജീവനൊടുക്കി. ലൈഫ് പദ്ധതിയിൽ നിന്ന് അനുവദിച്ചുകിട്ടിയ തുക വാങ്ങിയ കരാറുകാരൻ വീട് നിർമാണം പൂർത്തിയാക്കാത്തതിന്‍റെ മനോവിഷമത്തിലാണ്​ ആത്മഹത്യയെന്ന്​ കുടുംബം ആരോപിച്ചു. പിറവന്തൂർ വാഴത്തോപ്പിൽ വാടകക്ക്​ താമസിക്കുന്ന പത്തനാപുരം പാതിരിക്കൽ വലിയ പറമ്പിൽ മാത്തുക്കുട്ടി ജോർജ്​ ​(63) ആണ്​ ജീവനൊടുക്കിയത്.

പത്തനാപുരം വനം ഡിപ്പോയിലെ ഐ.എൻ.ടി.യു.സി യൂനിയനിൽപെട്ട ലോഡിങ്​ തൊഴിലാളിയാണ് മാത്തുക്കുട്ടി. ചൊവ്വാഴ്ച ഡിപ്പോയിൽ നിന്ന്​ വന്നപ്പോൾ കൊണ്ടുവന്ന അരളിക്കായ വീട്ടുമുറ്റത്തെ പാറക്കല്ലിൽ പൊട്ടിച്ച് മാത്തുക്കുട്ടി കഴിക്കുകയായിരുന്നു. തുടർന്ന്, പല തവണ ഛർദിച്ച ഇദ്ദേഹം കുഴഞ്ഞുവീണു. ഇതിനിടെ, അരളിക്കായ കഴിച്ച വിവരം ഇദ്ദേഹം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ അയൽവാസി മാത്തുക്കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

18 വർഷമായി വാഴത്തോപ്പിലെ വാടക വീട്ടിൽ കഴിയുകയാണ് മാത്തുക്കുട്ടിയുടെ കുടുംബം. ഇതിനിടെയാണ് പിറവന്തൂർ പഞ്ചായത്തിൽനിന്നും പൂവണ്ണുംമൂട് ബംഗ്ലാമുരുപ്പിൽ ലൈഫ് പദ്ധതിയിൽ നിന്നും വീട് അനുവദിച്ചുകിട്ടിയത്. ആവണീശ്വരം സ്വദേശിയായ കരാറുകാരനാണ് വീടിന്റെ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തത്.

പല ഘട്ടങ്ങളിലായി അനുവദിച്ചുകിട്ടിയ തുക ഉപയോഗിച്ച് വീടിന്റെ നിർമാണ പ്രവർത്തനം പാതിയോളമെത്തിച്ചു. കഴിഞ്ഞ ഒരുവർഷമായി നിർമാണം മുടങ്ങി. ഇതിനെ തുടർന്ന് മാത്തുക്കുട്ടി കരാറുകാരനെതിരെ പുനലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അന്ന് മുതൽ മാത്തുക്കുട്ടി മാനസികമായി തകർന്നെന്ന് മകൾ നീനു പറഞ്ഞു.

പ്ലസ് ടു പാസായശേഷം മൂത്ത മകൾ ചിന്നുവിന് തുടർപഠനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷത്തിനുശേഷം കഴിഞ്ഞ മാസമാണ് ചിന്നു മാലൂർ കോളജിൽ ഡിഗ്രിക്ക് ചേർന്നത്. ഇളയ മകൾ നീനു പുന്നല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ഷൈനിയാണ് മാത്തുക്കുട്ടിയുടെ ഭാര്യ.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.



Mannarkad teacher found dead in flat investigation launched

Next TV

Related Stories
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

Jul 11, 2025 04:06 PM

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല, സുഹൃത്തുക്കളെ തട്ടിക്കൊണ്ടുപോയി ഓറല്‍ സെക്സ് ചെയ്യിച്ച്‌ വിഡിയോ ചിത്രീകരിച്ചു; ക്രൂരം

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് രണ്ട് സുഹൃത്തുക്കളെ പരസ്പരം ഓറല്‍ സെക്സ് ചെയ്യിപ്പിച്ച്...

Read More >>
മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

Jul 11, 2025 03:53 PM

മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനി‌ടെ, ശൂലം തലയിൽ തറച്ച് 11 മാസം മാത്രം പ്രായമുള്ള കു‌ട്ടിക്ക്...

Read More >>
ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

Jul 11, 2025 02:18 PM

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

ഭാസ്കര കാരണവർ വധക്കേസ്; ഷെറിനെ വിട്ടയക്കാൻ ഗവർണരുടെ...

Read More >>
 'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

Jul 11, 2025 01:59 PM

'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട്...

Read More >>
പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത്  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 01:06 PM

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ...

Read More >>
Top Stories










GCC News






//Truevisionall