തത്കാൽ ഇനി പഴയതല്ല…. ബുക്കിങ്ങിൽ മാറ്റം വരുത്തി റെയിൽവേ, ടിക്കറ്റ് ഇനി ഇവർക്കുമാത്രം

തത്കാൽ ഇനി പഴയതല്ല…. ബുക്കിങ്ങിൽ മാറ്റം വരുത്തി റെയിൽവേ, ടിക്കറ്റ് ഇനി  ഇവർക്കുമാത്രം
Jun 11, 2025 10:40 PM | By Susmitha Surendran

ദില്ലി: (truevisionnews.com)  ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ജൂലൈ 1 മുതൽ ആധാർലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഐആ‍ർസിടിസി ആപ്പിലും വെബ്സൈറ്റിലും ടിക്കറ്റ് ബുക്കിംഗ് ചെയ്യാനാകൂ. ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ. ‌

ജൂലൈ 15 മുതൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യുമ്പോഴും ഒടിപി നൽകിയാൽ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ഏജന്റുമാർക്ക് ആദ്യ 30 മിനിറ്റ് തത്കാൽ ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തും. എസി നോൺ എസി കോച്ചുകൾക്ക് ഈ നിയന്ത്രണം ബാധകമാക്കും.

എസി കോച്ചുകളിൽ രാവിലെ പത്ത് മുതൽ പത്തര വരെയും നോൺ എസി കോച്ചുകളിൽ പതിനൊന്ന് മുതൽ പതിനൊന്നര വരെയുമാകും നിയന്ത്രണം. യഥാർത്ഥ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് നടപടിയെന്ന് റെയിൽവേ അറിയിച്ചു.

central government imposed restrictions tatkal ticket bookings trains.

Next TV

Related Stories
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

Jul 13, 2025 03:29 PM

5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്...

Read More >>
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

Jul 13, 2025 01:53 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര...

Read More >>
Top Stories

//Truevisionall