ക്ഷേത്രത്തിലെ അന്നദാനത്തിനിടെ 107 പേര്‍ക്ക് ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ചികിത്സയില്‍

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ 107 പേര്‍ക്ക് ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ചികിത്സയില്‍
Jun 11, 2025 09:07 PM | By VIPIN P V

ചെന്നെ: ( www.truevisionnews.com ) തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത നിരവധിപേർക്ക്‌ ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ്. 41 പുരുഷന്മാരും 55 സ്ത്രീകളും 11 കുട്ടികളും ഉൾപ്പടെ 107 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരുദുനഗർ ജില്ലയിലെ കൽവിമടൈ ഗ്രാമത്തിലെ കറുപ്പണ്ണ സ്വാമി ക്ഷേത്രത്തിലാണ് സംഭവം.

ഏഴ്‌ പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് രോഗികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായുമാണ് വിവരം. എല്ലാവരെയും ആരോഗ്യനില രണ്ടുദിവസം നിരീക്ഷിക്കും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചത്‌.

ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തിന്റെ ഭാഗമായാണ് ജൂൺ 6 മുതൽ സമൂഹ അന്നദാനം സംഘടിപ്പിച്ചത്. ക്ഷേത്രത്തിൽ വിളമ്പിയ ഭക്ഷണം കഴിച്ച നിരവധി പേർക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലരും ഛർദിക്കുകയും തലകറങ്ങി വീഴുകയുമുണ്ടായി.

പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണത്തിലോ വെള്ളത്തിലോ മായം കലർന്നതായി സംശയിക്കുന്നെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. വിരുദുനഗർ ആരോഗ്യ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഏപ്രിൽ 23 ന് തിരുച്ചിറപ്പള്ളിയിലുള്ള ഒരു സർക്കാർ സ്‌കൂളിലെ പതിനഞ്ച് വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

people get food poisoning during Annadanam temple many are undergoing treatment

Next TV

Related Stories
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

Jul 13, 2025 03:29 PM

5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്...

Read More >>
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

Jul 13, 2025 01:53 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര...

Read More >>
Top Stories










//Truevisionall