കണ്ണ് തള്ളേണ്ട സത്യമാണ് ....; 3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ

കണ്ണ് തള്ളേണ്ട സത്യമാണ് ....;  3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ
Jun 11, 2025 05:15 PM | By Susmitha Surendran

ന്യൂഡൽഹി: (truevisionnews.com) 3000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനം. ഓൺലൈൻ ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് എം.ഡി.ആർ റേറ്റ് എന്ന പേരിൽ ചാർജ് ഏർപ്പെടുത്തുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻറെ റിപ്പോർട്ട് പ്രകാരം 2025 മെയിൽ യു.പി.ഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തിയിരുന്നു. ഇത് ബാങ്കുകൾക്ക് സാമ്പത്തിക സമ്മർദം ഉണ്ടാക്കി.

2020ലെ സീറോ എം.ഡി.ആർ നയത്തിനു പകരമാണ് പുതിയ നയം. ഇതിലൂടെ 3000 നു താഴെയുള്ള പേമെന്റുകൾക്ക് ചാർജ് നൽകേണ്ടതില്ല. ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യു.പി.ഐ വഴിയാണ് നടക്കുന്നത്. ഇവയിൽ 90 ശതമാനവും പ്രതിവർഷം 20 ലക്ഷത്തിൽ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ്. ഇവർക്ക് പുതിയ തീരുമാനം സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.

0.3 ശതമാനം എം.ഡി.ആർ റേറ്റ് ആണ് വലിയ യു.പി.ഐ ഇടപാടുകൾക്ക് പേയ്മെൻറ് കൗൺസിൽ ആവശ്യപ്പെടുന്നത്. നിലവിൽ ഇത് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്ക് 0.9 മുതൽ 2 ശതമാനം വരെയാണ്. 2000 നു മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജിഎസ്.ടി ഈടാക്കില്ലെന്ന് നേരത്തെ തന്നെ ഗവൺമെന്റ് അറിയിച്ചിരുന്നു.

നാഷണൽ പേമെൻറ് കോർപ്പറേഷൻ, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നിരക്ക് നടപ്പിലാക്കാനാണ് ഗവൺമെന്റ് തീരുമാനം.

central government decided levy charge UPI transactions above Rs. 3000.

Next TV

Related Stories
5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

Jul 13, 2025 03:29 PM

5000 സ്കൂളുകൾ അടച്ച് പൂട്ടുന്നു.... യോഗി സർക്കാരിന്‍റെ നീക്കത്തിൽ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്

യുപിയിൽ 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള യോഗി സർക്കാരിന്‍റെ നീക്കത്തിനെതിരെ നാളെ ജില്ലാ കേന്ദ്രങ്ങളിൽ എസ്. എഫ്.ഐയുടെ പ്രതിഷേധ മാർച്ച്...

Read More >>
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

Jul 13, 2025 01:53 PM

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര പരിക്ക്, എട്ടുവയസുള്ള കുട്ടിയുടെ നില അതീവഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറി കാർ; അഞ്ചുപേർക്ക് ഗുരുതര...

Read More >>
Top Stories










//Truevisionall