കപ്പൽ തീപ്പിടുത്തം; തീര ദേശത്ത് ജാഗ്രതാ നിർദ്ദേശം; റസ്ക്യൂ ബോട്ടുപയോഗിച്ച് കോഴിക്കോട് കടലിൽ നിരീക്ഷണം

കപ്പൽ തീപ്പിടുത്തം; തീര ദേശത്ത് ജാഗ്രതാ നിർദ്ദേശം; റസ്ക്യൂ ബോട്ടുപയോഗിച്ച് കോഴിക്കോട് കടലിൽ  നിരീക്ഷണം
Jun 11, 2025 11:33 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കേരള തീരത്തിനടുത്ത് 'വാൻഹായ് 503' ചരക്കു കപ്പലിന് തീപ്പിടിച്ച സാഹചര്യത്തിൽ ജില്ലയിലെ തീര ദേശത്തും ജാഗ്രതാ നിർദ്ദേശം. ജാഗ്രതയുടെ ഭാഗമായി ഇന്ന് രാവിലെ കോസ്റ്റൽ പൊലീസ് തീരദേശ മേഖലകളിൽ റസ്ക്യൂ ബോട്ടിൽ പരിശോധന നടത്തി. വടകര മുതൽ അഴിയൂർ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികൾ, തീരദേശ വാസികൾ, ജാഗ്രത സമിതികൾ ഉൾപെടെയുള്ളവർക്കാണ് തീരദേശ പൊലീസ് ജാഗ്രത നിർദ്ദേശം നൽകിയത്.

കടലിലോ കരയിലോ സംശയാസ്പ്ദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുക, കണ്ടെത്തുന്ന സാധനങ്ങളിൽ സ്പർശിക്കരുത് തുടങ്ങി നിർദ്ദേശങ്ങളാണ് നൽകിയത്. ചോമ്പാല മത്സ്യ ബന്ധന തുറമുഖം കേന്ദ്രീകരിച്ച് തീരദേശ പൊലീസിൻ്റ റസ്ക്യു ബോട്ടും, ഫിഷറീസ് വകുപ്പിൻ്റ കീഴിലുളള റസ്ക്യൂ ബോട്ടും കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.

അഞ്ച് പേരടങ്ങുന്ന റസ്ക്യൂ സംഘമാണ് ഫിഷറീസ് റസ്ക്യൂ ബോട്ടിൽ നിരീക്ഷണത്തിനുള്ളത്. ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ മാത്രമാണ് കടലിൽ മത്സ്യ ബന്ധനം നടത്തുന്നത്. ബോട്ടുകൾ കടലിലിറങ്ങാത്തതിനാൽ ആഴക്കടലിലെ വിവരങ്ങൾ ലഭിക്കുന്നതിന് നിലവിൽ തടസമുണ്ട്. കപ്പൽ അപകടം തീരത്ത് നിന്ന് 140 കിലോമീറ്റർ അകലെയായതിനാൽ തീരദേശ മേഖലയിലേക്ക് കണ്ടയിനറുകളും മറ്റും എത്താൻ സമയമെടുക്കുമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ സജ്ജമായിരിക്കാനുള്ള നിർദ്ദേശം തീരദേശ പൊലീസിനും ലഭിച്ചിട്ടുണ്ട്.

Ship fire Coastal areas alert Rescue boat deployed monitor Kozhikode sea

Next TV

Related Stories
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 11, 2025 03:25 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ...

Read More >>
'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച്  ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

Jul 11, 2025 03:03 PM

'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

കോഴിക്കോട് രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി...

Read More >>
'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

Jul 11, 2025 02:45 PM

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ...

Read More >>
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
Top Stories

GCC News

//Truevisionall