കോഴിക്കോട് കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

കോഴിക്കോട് കുറ്റ്യാടിയിൽ അച്ചാര്‍ വാങ്ങാന്‍ കടയിൽ വന്ന പതിനൊന്നുകാരിയെ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി
Jun 10, 2025 09:32 PM | By Athira V

കോഴിക്കോട്: www.truevisionnews.com കോഴിക്കോട് കുറ്റ്യാടിയിൽ പതിനൊന്നുകാരിയെ കടയിൽ വച്ച് പീഡിപ്പിച്ചതായി പരാതി.

വളയന്നൂര്‍ചിറയ്ക്കു സമീപത്തെ കടയില്‍വെച്ച് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പതിനൊന്നുകാരിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഊരത്ത് സ്വദേശിയായ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയ്ക്കിതെര കുറ്റ്യാടി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെരുന്നാള്‍ ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെ അച്ചാര്‍ വാങ്ങാന്‍ പോയതായിരുന്നു കുട്ടി. കടയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അച്ചാര്‍ വാങ്ങി തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ കടയുടമ പിന്നിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പരിഭ്രമിച്ചുപോയ കുട്ടി വീട്ടിലെത്തി കരയാന്‍ തുടങ്ങിയതോടെ വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ പുറത്തുപറഞ്ഞത്. പിന്നാലെ മാതാവ് പൊലീസിൽ പരാതി നൽകുകയും പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവമറിഞ്ഞ് ചോദ്യം ചെയ്യാനെത്തിയ പിതാവുമായി ഉണ്ടായ സംഘടര്‍ഷത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കടയുടമ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ കടയുടമയുടെ മകന്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കുറ്റ്യാടി സി.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു.

Complaint eleven year old girl being raped shop Kuttiady

Next TV

Related Stories
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

Jul 11, 2025 12:53 PM

'കുരിശ് ചിഹ്നം വരച്ച്‌ ഡെത്ത്....എലോൺ എന്ന് കുറിപ്പ്, ഡയറിയിൽ കൂട്ടുകാർക്ക് ഉപദേശങ്ങളും'; നേഹയുടേത് ആത്മഹത്യയെന്ന് പൊലീസ്

ചെന്നിത്തല നവോദയ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി മരണം നേഹയുടേത് ആത്മഹത്യയെന്ന്...

Read More >>
ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

Jul 11, 2025 12:05 PM

ഒഴിവായത് വൻ ദുരന്തം; കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം, അന്വേഷണം

കണ്ണൂർ വളപട്ടണത്ത് റെയിൽവേ പാളത്തിൽ കോൺക്രീറ്റ് സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ...

Read More >>
Top Stories

GCC News

//Truevisionall