കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട്; തെളിവ് ലഭിച്ചതായി സൂചന

കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട്; തെളിവ് ലഭിച്ചതായി സൂചന
Jun 10, 2025 07:00 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലന്‍സിലെയും സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെയും പൊലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് അന്വേഷണം. ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തന്നെ സെക്‌സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ കുടുക്കുന്നതിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ പിടിയിലായിരുന്നു.

മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊലീസുകാരും ബിന്ദുവും സാമ്പത്തിക ഇടപാടു നടത്തിയതിന്റെയും ഫോണ്‍ കോളുകളുടെയും വിവരങ്ങള്‍ ലഭിച്ചു. ഈ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നാണ് വിവരം.

ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്‌മെന്റില്‍ സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്‌മെന്റ്.

 ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്‌ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്.

More evidence comes light against police officers Malaparamba sex racket case.

Next TV

Related Stories
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 11, 2025 03:25 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ...

Read More >>
'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച്  ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

Jul 11, 2025 03:03 PM

'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

കോഴിക്കോട് രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി...

Read More >>
'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

Jul 11, 2025 02:45 PM

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ...

Read More >>
ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

Jul 11, 2025 01:52 PM

ഇടപാടുകള്‍ വാട്സാപ്പിലൂടെ, റിന്‍സി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; അന്വേഷണം സിനിമാ മേഖലയിലേക്കും

എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ...

Read More >>
തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 01:14 PM

തലയില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നു....റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ ഇരുമ്പ് കമ്പി തലയിൽ വീണു; കൊല്ലത്ത് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേസ്റ്റേഷനിൽ നിര്‍മാണ പ്രവൃത്തിക്കിടെ കമ്പി തലയിൽ വീണു; രണ്ട് യാത്രക്കാർക്ക് ഗുരുതര...

Read More >>
Top Stories

GCC News

//Truevisionall