ഇതുണ്ടെങ്കിൽ സാമ്പാറും ചമ്മന്തിയും വേണ്ട; ദോശയുടെ കൂടെ ചമ്മന്തി പൊടി ട്രൈ ചെയ്യൂ

ഇതുണ്ടെങ്കിൽ സാമ്പാറും ചമ്മന്തിയും വേണ്ട; ദോശയുടെ കൂടെ ചമ്മന്തി പൊടി ട്രൈ ചെയ്യൂ
Jun 10, 2025 05:02 PM | By VIPIN P V

( www.truevisionnews.com ) ഇതുണ്ടെങ്കിൽ സാമ്പാറും ചമ്മന്തിയും വേണ്ട. തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന എളുപ്പവും ലളിതവുമായ വിഭവമാണ് ചമ്മന്തി പൊടി. ദോശ, ഉപ്പുമാവ്,ഇഡ്ഡലി തുടങ്ങിയ പ്രഭാത ഭക്ഷണങ്ങൾക്ക് ചമ്മന്തിപൊടി ഒരു നല്ല കോമ്പിനേഷൻ ആണ്. വേണമെങ്കിൽ അച്ചാറിനു പകരമായും ചോറിന്റെ കൂടെ നമുക്ക് ചമ്മന്തി പൊടി കഴിക്കാം.

ചമ്മന്തി പൊടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ:

2 കപ്പ് തേങ്ങ ചിരകിയത്

¼ കപ്പ് ഉഴുന്ന് പരിപ്പ്

7 ചുവന്നമുളക്

ഒരുപിടി കറിവേപ്പില

നാരങ്ങാ വലുപ്പത്തിൽ പുളി

ഒരു നുള്ള് കായം

½ ടീസ്പൂൺ ഉപ്പ്

ഉണ്ടാക്കുന്ന വിധം:

ഒരു വലിയ കടായിയിൽ 2 കപ്പ് തേങ്ങ ചേർത്ത് മീഡിയം തീയിൽ 2-3 മിനിറ്റ് വറുക്കുക. തേങ്ങാ നന്നായി വറുത്ത് വരുമ്പോൾ ¼ കപ്പ് ഉഴുന്ന് പരിപ്പ് ചേർത്ത് മീഡിയം തീയിൽ വറുക്കുക. രണ്ടും നിറം ചെറുതായി മാറുന്നതുവരെ വറുക്കുക. ശേഷം 7 ഉണക്കമുളകും ഒരുപിടി കറിവേപ്പിലയും ചേർക്കുക. തേങ്ങ വറുത്തത് സ്വർണ നിറമാകുന്നതു വരെ വറുക്കുക. ഈ മിശ്രിതം പൂർണ്ണമായും തണുത്ത ശേഷം മിക്സിയിലേക്ക് മാറ്റുക. മിക്സിയിലേക്ക് നാരങ്ങാ വലുപ്പത്തിൽ പുളി, ഒരു നുള്ള് കായം, ഉപ്പ് എന്നിവ ചേർക്കുക. ശേഷം നന്നായി പൊടിയാവുന്നത് വരെ പൊടിച്ചെടുക്കുക. രുചികരമായ ചമ്മന്തി പൊടി തയ്യാർ



chammanthi podi try with dosa cookery

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall