'14000 വേണം'....; മദ്യപിച്ച് വാഹനമോടിച്ച യുവാവിൽ നിന്ന് കൈക്കൂലി വാങ്ങി; കണ്ണൂരിൽ എഎസ്ഐക്ക് സസ്പെൻഷൻ

'14000 വേണം'....; മദ്യപിച്ച് വാഹനമോടിച്ച യുവാവിൽ നിന്ന് കൈക്കൂലി വാങ്ങി; കണ്ണൂരിൽ എഎസ്ഐക്ക് സസ്പെൻഷൻ
Jun 10, 2025 02:42 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) മദ്യപിച്ച് വാഹനം ഓടിച്ച കേസിൽനിന്ന് ഒഴിവാക്കാൻ 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇ.ഇബ്രാഹിം സീരകത്തിനെ ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്.

കോട്ടയം സ്വദേശിയായ അഖിൽ ജോണിനെ 13ന് രാത്രി മദ്യപിച്ച് വാഹനം ഓടിച്ചതിനെത്തുടർന്ന് പിടികൂടിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ കേസെടുക്കാനോ സ്റ്റേഷനിലേക്കു കൊണ്ടുപോകാനോ തയാറായില്ല. അഖിലിന്റെ ഫോൺ നമ്പർ വാങ്ങിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു. പിറ്റേന്ന് ഇയാളെ വിളിച്ച് കേസ് മറ്റൊരാളുടെ പേരിലാക്കാമെന്നും ഇതിനായും കോടതി ചെലവുകൾക്കായും 14,000 രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നുമാണ് കണ്ടെത്തൽ. നാർക്കോട്ടിക് ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് സസ്പെൻഷൻ. കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ റൂറൽ ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ASI who took bribe Rs 14,000 avoid drunk driving case suspended.

Next TV

Related Stories
നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

Jun 17, 2025 06:08 AM

നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയ൪ത്തി കോൺഗ്രസ് പ്രവർത്തകർ...

Read More >>
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories