ദാരുണം ..; സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മുതല കടിച്ചുകൊന്നു

 ദാരുണം ..; സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മുതല കടിച്ചുകൊന്നു
Jun 11, 2025 09:00 AM | By Susmitha Surendran

മുംബൈ: (truevisionnews.com) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മുതല കടിച്ചുകൊന്നു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിര്‍ത്തിക്കടുത്തുളള സിറോണ്‍ച്ച ജില്ലയിലെ ഇന്ദ്രാവതി നദിയിലായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ അട്ടുക്പളളി സ്വദേശി സമിത് അംബാലയാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ജൂണ്‍ ഏഴിന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്.

ഛത്തീസ്ഗഡ് അതിർത്തിയിലെ ഗ്രാമത്തിൽ താമസിക്കുന്ന യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പമോ ഒറ്റക്കോ സമിത് നദിക്കരയിലേക്ക് മീന്‍പിടിക്കാനായി പോവുക പതിവാണ്. നദിയിലേക്ക് വല എറിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുതല വലതുകാലിൽ കടിച്ചുവലിച്ചുകൊണ്ടുപോയത്.

സുഹൃത്തുക്കള്‍ നിലവിളിച്ച് ആളുകളെ കൂട്ടുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എങ്കിലും മുതല യുവാവിനെ നദിയുടെ ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു.

ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ചത് സമിതിന്‍റെ മൃതദേഹമായിരുന്നു. മുതലയുടെ ആക്രമണത്തില്‍ യുവാവിന്റെ വലതുകാല്‍ ഒടിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്.

young man who went fishing river with his friends bitten death crocodile

Next TV

Related Stories
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

Jul 14, 2025 06:24 AM

അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം...

Read More >>
Top Stories

//Truevisionall