പിടിവിട്ട് പോകാഞ്ഞത് ഭാഗ്യം ....; രാത്രിയിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണു; വയോധിക മോട്ടറിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

പിടിവിട്ട് പോകാഞ്ഞത് ഭാഗ്യം ....; രാത്രിയിൽ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണു; വയോധിക മോട്ടറിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ
Jun 11, 2025 08:19 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com)  രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ. 4 മണിക്കൂറോളം കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന 87കാരിയെ ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ 87 വയസുള്ള ശാന്തയാണ് കിണറ്റിൽ വീണത്. ഇവരുടെ തന്നെ വീട്ടിലെ തന്നെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് 87കാരി വീണത്.

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്. തുട‍ർന്ന നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളിൽ കണ്ടെത്തിയത്. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്.

ഇന്നലെ പുല‍ച്ചെ 4 മണിയോടെ ആണ് സംഭവം. അടൂർ ഫയ‍ർ ഫോഴ്സിൽ നിന്നുള്ള സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ എത്തിയ റെസ്ക്യൂ ടീം കിണറ്റിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ചാണ് വയോധികയെ പുറത്തു എടുത്തത്.

elderly woman who fell well night left hanging motor pipe hours.

Next TV

Related Stories
വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

Jul 26, 2025 03:15 PM

വ്യാജനാ.. പെട്ടു പോകല്ലേ....! വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക; മുന്നറിയിപ്പ് നല്‍കി എംവിഡി

വാട്‌സാപ്പിലേക്ക് ഈ മെസ്സേജുകള്‍ വന്നാല്‍ സൂക്ഷിക്കുക, മുന്നറിയിപ്പ് നല്‍കി...

Read More >>
നിരത്തിൽ വീണ്ടും ജീവൻ....!  പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 03:04 PM

നിരത്തിൽ വീണ്ടും ജീവൻ....! പിന്നിൽ സ്വകാര്യ ബസിടിച്ചു, കൊച്ചിയിൽ സ്കൂട്ടര്‍ മറിഞ്ഞ് ബസിനടിയിൽപ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

എറണാകുളത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....

Read More >>
യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

Jul 26, 2025 02:20 PM

യുവതയുടെ മനസ്സിൽ പുതു ചിന്തയുണർത്താൻ ; 'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

'എബിനും മാളവികയും ' ഹ്രസ്വ ചലച്ചിത്രം ടൈറ്റിൽ പോസ്റ്റർ മന്ത്രി കെ രാജൻ പ്രകാശനം...

Read More >>
കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

Jul 26, 2025 02:03 PM

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി, പ്രത്യേക സമിതി രൂപീകരിച്ചു

കണ്ണൂരിലെ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമ​ഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി...

Read More >>
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 26, 2025 01:30 PM

കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall