'വസ്തുക്കൾ വിറ്റ ശേഷം പണം ജീവനക്കാർ തന്നെ എടുത്തു, ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലെന്നാണ് വിവരം' - ജി.കൃഷ്ണകുമാർ

'വസ്തുക്കൾ വിറ്റ ശേഷം പണം ജീവനക്കാർ തന്നെ എടുത്തു, ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലെന്നാണ് വിവരം' -  ജി.കൃഷ്ണകുമാർ
Jun 10, 2025 02:05 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) വസ്തുക്കൾ വിറ്റ ശേഷം പണം ജീവനക്കാർ തന്നെ എടുത്തു. 'ഒ ബൈ ഓസി'യിലെ ജീവനക്കാർ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതായി നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാർ. ആയിരത്തോളം ഇടപാടുകൾ ഇത്തരത്തിൽ നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ജീവനക്കാരെ തട്ടിക്കൊണ്ടു പോയിട്ടില്ല എന്നതിന് തെളിവാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലാണെന്നാണ് വിവരം ലഭിച്ചെന്നും കൃഷ്ണകുമാർ പറഞ്ഞു. മൂന്ന് ജീവനക്കാരുടെയും അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

ദിയയുടെയും ഇവരുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിക്കും. ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജീവനക്കാരായ മൂന്നുപേരുടെ ഒരു വർഷത്തെ ബാങ്ക് ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ദിയയുടെ സ്ഥാപനത്തിന്റെ ക്യു ആർ സ്കാൻ മാറ്റി പകരം ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങൾ വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൃഷ്ണകുമാറും മകൾ ദിയയുംചേർന്ന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം അപഹരിച്ചു എന്നാണ് മൂന്ന് ജീവനക്കാർ പൊലീസിൽ പരാതിപ്പെട്ടത്.

After selling items employees took money themselves GKrishnakumar

Next TV

Related Stories
നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

Jun 17, 2025 06:08 AM

നാടകീയ രംഗങ്ങൾ, സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയർത്തി കോൺഗ്രസ് പ്രവർത്തകർ

സിപിഎം കയ്യേറിയ ഓഫീസിന് മുന്നിൽ പതാക ഉയ൪ത്തി കോൺഗ്രസ് പ്രവർത്തകർ...

Read More >>
 കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

Jun 16, 2025 10:22 PM

കനത്ത മഴ തുടരുന്നു; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ നാളെ അവധി

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Jun 16, 2025 09:08 PM

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ കോംപൗണ്ടിൽ നിന്നും തലയോട്ടിയും അസ്ഥികളും...

Read More >>
'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

Jun 16, 2025 07:14 PM

'അവധി വേണോ...മക്കളാരും സങ്കടപ്പെടേണ്ട കേട്ടോ', കനത്ത മഴയുള്ളപ്പോ ഉറപ്പായും അവധി തരാം; പോസ്റ്റുമായി ആലപ്പുഴ കളക്ടർ

മഴ അവധി ചോദിക്കുന്ന കുട്ടികൾക്കായി പോസ്റ്റ് പങ്കുവച്ച് ആലപ്പുഴ കളക്ടർ അലക്‌സ്...

Read More >>
Top Stories