തലശ്ശേരി : (truevisionnews.com) കേരളത്തിൽ കവർച്ച ചെയ്ത് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച് ആസാമിലേക്ക് മുങ്ങിയ പ്രതിയെ ഇയാളുടെ തട്ടകത്തിൽ തന്നെ എത്തി പൊക്കികേരള പൊലീസ്.
ആസാം സ്വദേശി ജോദിൽ ഇസ്ലാമിനെയാണ് ഇയാളുടെ ഗ്രാമത്തിൽ എത്തി ധർമ്മടം എസ്.ഐ.എജീവിൻ്റെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടിയത്. സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ ജനുവരി 17 ന് ആണ്. തലശ്ശേരിക്കടുത്തവടക്കുമ്പാട് വാടക വീട്ടിൽ താമസിക്കുകയായിരുന്ന സുഹതകുമാരിയെ അക്രമിച്ച് സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ കവർച്ച ചെയ്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
.gif)

തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ ആസാമിൽ എത്തിയതായി വിവരം ലഭിക്കുന്നത്. ഇതേ തുടർന്ന് ഇയാളുടെ ഒളി സങ്കേതമായ ഗ്രാമത്തിൽ എത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു. തലശ്ശേരിയിൽ നിന്നും മണിപ്പൂർ കലാപകേസിലെ മുഖ്യപ്രതിയെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
തലശ്ശേരി നഗരത്തിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരൻ ആയിരുന്നു ഇയാൾ. അതിടെയാണ് എൻ.ഐ.എ സംഘം ഇയാളെ പൊക്കിയത്.അടുത്ത ദിവസം എൻ.ഐ.എ.സംഘം ഇയാളെ തലശ്ശേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഹോട്ടലിലെ ചിലർഉടമ എന്നിവരെഅടക്കം കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്യാനും സാധ്യത ഉണ്ട്.
Suspect arrested after attempting murder woman Thalassery flees Assam
