കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സിഐ കെ പി അഭിലാഷിന്‍റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ചാഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാർ ആഘോഷത്തിൽ പങ്കെടുത്തു.
ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോയും പങ്കുവച്ചു. മെയ് 30-നാണ് യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് പി സി ഫിജാസ് എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. റിപ്പോർട്ട് തേടി ഡിവൈഎസ്പി, സിഐയ്ക്ക് എതിരെ നടപടി വന്നേക്കും.
.gif)
Youth Congress celebrated CI's birthday Koduvalli Police Station Kozhikode.
