ഇങ്ങനെ പറ്റിക്കരുത് ....! താല്‍ക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ കാര്‍ പണയപ്പെടുത്തി, പരാതിയുമായി കോഴിക്കോട് സ്വദേശി രംഗത്ത്

ഇങ്ങനെ പറ്റിക്കരുത് ....! താല്‍ക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ കാര്‍ പണയപ്പെടുത്തി, പരാതിയുമായി കോഴിക്കോട് സ്വദേശി രംഗത്ത്
Jun 10, 2025 08:22 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) താല്‍ക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് കാര്‍ വാങ്ങിയ ആള്‍ കാര്‍ പണയപ്പെടുത്തിയെന്ന ആരോപണവുമായി യുവാവ്. കൊയിലാണ്ടി പൂക്കാട് സ്വദേശി ജാബിര്‍ ഹസന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. കൊയിലാണ്ടി പൊലീസിലാണ് ജാബിര്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഷഫീര്‍ എന്ന യുവാവിനെതിരെയാണ് ജാബിര്‍ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരി 26 ന് തന്‍റെ കെഎല്‍ 56 എസ് 5623 നമ്പറിലുള്ള മഹീന്ദ്ര എസ്‌യുവി കാര്‍ താല്‍കാലിക ആവശ്യം പറഞ്ഞ് വാങ്ങിക്കൊണ്ടുപോകുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. പിന്നീട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വാഹനം തിരിച്ചു കൊടുത്തില്ല. കഴിഞ്ഞ ദിവസം കര്‍ശനമായി കാര്‍ തിരിച്ചു തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം മറ്റൊരാള്‍ക്ക് പണയം വെച്ച് മൂന്ന് ലക്ഷം രൂപ കൈപറ്റിയെന്ന വിവരമാണ് നല്‍കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കക്കട്ടിലുള്ള ഒരു വീട്ടിലാണ് നിലവില്‍ കാറുള്ളത്. കാറ് ചോദിച്ച ജാബിറിന് ആ വീടിന്‍റെ ലൊക്കേഷനാണ് ഷഫീര്‍ അയച്ചു നല്‍കിയത്.

പൊലീസ് അന്വേഷണത്തില്‍ ലൊക്കേഷന്‍ പ്രകാരമുള്ള കക്കട്ടിലെ വീട്ടില്‍ എത്തിയപ്പോഴേക്കും വീട്ടുകാര്‍ വാഹനം അവിടെ നിന്ന് മാറ്റിയതായും പരാതിക്കാരന്‍ സൂചിപ്പിച്ചു. വാഹനം കണ്ടെത്തി തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്ന് കാണിച്ച് മുഖ്യമന്ത്രി, ഡിജിപി, വടകര ഡി വൈ എസ്പി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്ന് ജാബിര്‍ ഹസ്സന്‍ പറഞ്ഞു.

young man alleged person who bought car saying temporary use pawned car.

Next TV

Related Stories
'വിവാദങ്ങൾക്ക് താല്പര്യമില്ല, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

Jul 11, 2025 04:58 PM

'വിവാദങ്ങൾക്ക് താല്പര്യമില്ല, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; വി സിക്ക് കത്തയച്ച് മിനി...

Read More >>
കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി, ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

Jul 11, 2025 04:49 PM

കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി, ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

ഒറ്റപ്പാലം പഴയ ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ...

Read More >>
നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് കോഴിക്കോട് കുന്നുമ്മൽ ഒരാൾ മരിച്ചു

Jul 11, 2025 03:55 PM

നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് കോഴിക്കോട് കുന്നുമ്മൽ ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് ഒരാൾ...

Read More >>
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 11, 2025 03:25 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ...

Read More >>
'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച്  ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

Jul 11, 2025 03:03 PM

'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

കോഴിക്കോട് രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി...

Read More >>
'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

Jul 11, 2025 02:45 PM

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ...

Read More >>
Top Stories

GCC News

//Truevisionall