ശ്വാസകോശത്തിനടക്കം പൊള്ളൽ, പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുന്നു

ശ്വാസകോശത്തിനടക്കം പൊള്ളൽ, പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുന്നു
Jun 10, 2025 06:23 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) കേരളത്തിന്‍റെ പുറംകടലിൽ കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി(ചൈന), സോണിറ്റൂർ എസൈനി(തായ്‌വാൻ) എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്. അതേസമയം കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്.

കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർ‍ഡിന്‍റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയിൽ നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. കണ്ടെയ്നറുകളിലുളള 20 ടൺ വെടിമരുന്ന്, പെയിന്‍റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്. ഫയർ ഫൈറ്റിങ് യൂണിറ്റുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കപ്പലിന്‍റെ മധ്യഭാഗത്തെ കണ്ടെയ്നറുകളാണ് ആദ്യം കത്തിയമർന്നത്. ഇതിനിടെ നിരവധി കണ്ടെയ്നറുകൾ കടലിൽ വീഴുകയും ചെയ്തു.

ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 18 പേരെ രക്ഷിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. കപ്പലിൽ തീപിടിത്തം ഉണ്ടായ ഘട്ടത്തിൽ തീയണക്കാനുള്ള പ്രവ‍ർത്തനത്തിൽ ഏർപ്പെട്ടവരാണ് ഇവരെന്നാണ് കരുതുന്നത്. രക്ഷിച്ച 18 പേരിൽ ഗുരുതരമായി പരിക്കേറ്റ 2 പേരടക്കം ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിഷയങ്ങൾ ഇന്ന് ആശുപത്രിയിൽ നിന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷ.





Two injured serious condition Search continues four missing container ship fire accident

Next TV

Related Stories
കോഴിക്കോട് ബേപ്പൂരിലെ കപ്പൽ തീപിടിത്തം ; നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പൽ മുങ്ങുന്നില്ല, സാൽവേജ് ടീമുകൾ എത്തി

Jun 10, 2025 08:46 AM

കോഴിക്കോട് ബേപ്പൂരിലെ കപ്പൽ തീപിടിത്തം ; നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പൽ മുങ്ങുന്നില്ല, സാൽവേജ് ടീമുകൾ എത്തി

അഴീക്കലിനും ബേപ്പൂരിനുമിടയിൽ തീപിടിച്ച എംവി വാൻഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണ വിധേയമല്ലെന്ന്...

Read More >>
ബുള്ളറ്റ് ബൈക്കിൽ രാസ രഹരി വിതരണം; കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു

Jun 9, 2025 10:38 PM

ബുള്ളറ്റ് ബൈക്കിൽ രാസ രഹരി വിതരണം; കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പൊലീസ് വിരിച്ച വലയിൽ വീണു

രാസ രഹരി വിതരണത്തിനിടെ കോഴിക്കോട് മൊകേരി സ്വദേശി യുവാവ് പിടിയിൽ...

Read More >>
മരണകാരണം ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

Jun 9, 2025 06:43 PM

മരണകാരണം ഹൃദയാഘാതം; കോഴിക്കോട് സ്വദേശി മുഹമ്മദിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

കോഴിക്കോട് മുഹമ്മദിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത...

Read More >>
Top Stories