കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; എക്സ്എഫ്‍ജി 163 പേർക്ക് സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; എക്സ്എഫ്‍ജി  163 പേർക്ക് സ്ഥിരീകരിച്ചു
Jun 10, 2025 09:06 AM | By Susmitha Surendran

ന്യൂഡല്‍ഹി: (truevisionnews.com) രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്എഫ്‍ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന് കണ്ടെത്തി.

അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.

കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാടാണ്.

16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, നിലവിൽ, XFG കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1,957 സജീവ കേസുകളും ഏഴ് പുതിയ കേസുകളുമാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.





new variant Covid spreading country.

Next TV

Related Stories
 ഉറക്കമുണർന്നോ? എന്നാൽ  ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

Jun 13, 2025 06:51 AM

ഉറക്കമുണർന്നോ? എന്നാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

രാവിലെ എഴുന്നേറ്റ ഉടനെ ശുദ്ധജലം കുടിക്കുന്നത് നല്ലതാണോ ...

Read More >>
 ഭക്ഷണത്തിന്റെ  ഇടയില്‍ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ? ഇതൊരു  ശീലമാക്കേണ്ട...

Jun 11, 2025 03:09 PM

ഭക്ഷണത്തിന്റെ ഇടയില്‍ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ? ഇതൊരു ശീലമാക്കേണ്ട...

ഭക്ഷണത്തിന്റെ ഇടയിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ?...

Read More >>
Top Stories