കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കും; കോഴിക്കോടിനും കൊച്ചിക്കുമിടയിൽ തീരത്തടിയാൻ സാധ്യത

 കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കും; കോഴിക്കോടിനും കൊച്ചിക്കുമിടയിൽ തീരത്തടിയാൻ സാധ്യത
Jun 10, 2025 10:35 AM | By Susmitha Surendran

(truevisionnews.com) കടലിൽ കത്തിയ കപ്പലിൽ നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും തെക്കോട്ട് സഞ്ചരിക്കാൻ സാധ്യത എന്ന് ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്).

ഹൈദരാബാദ് അസ്ഥാനമായ ഇൻകോയിസ് നിഗമനത്തിൽ കണ്ടെയ്നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണി ഉയർത്താൻ സാധ്യതയില്ല. കണ്ണൂരിനു പടിഞ്ഞാറായി സേർച്ച് ആൻഡ് റെസ്ക്യൂ എയിഡ് ടൂൾ എന്ന സരത് സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇൻകോയ്സ് മേധാവി ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു.

അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലിൽ നിന്നുള്ള വസ്തുക്കൾ അറബിക്കടലിൽ തെക്കു പടിഞ്ഞാറൻ ദിശയിലേക്കു സഞ്ചരിക്കും. തീരത്തേക്ക് ഇവ ഉടനെയൊന്നും എത്താൻ സാധ്യതയില്ലാത്തതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും സർക്കാരിനും മറ്റും നടപടി എടുക്കാൻ വേണ്ടത്ര സമയമുണ്ട്.

കോഴിക്കോടിനും കൊച്ചിക്കും ഇടയിലാകും വാൻ ഹായ് കപ്പലിൽ നിന്നുള്ള വസ്തുക്കൾ എത്താൻ സാധ്യത. കപ്പലിലെ ഒരു കണ്ടെയ്നർ ആദ്യം പൊട്ടിത്തെറിച്ചതായാണ് കോസ്റ്റ് ഗാർഡും മറ്റും അറിയിച്ചത്. തുടർന്ന് സ്ഫോടന പരമ്പര തന്നെ ഉണ്ടായി.

Containers debris travel south likely land between Kozhikode and Kochi

Next TV

Related Stories
'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

Jul 16, 2025 12:10 PM

'ട്രാക്ടർ ദർശനത്തിന് അല്ല, ചരക്കിന് മാത്രം'; ഹൈക്കോടതിയുടെ കർശന വാക്കുകൾ എഡിജിപിയിലേക്കു നേരിട്ട്

ശബരിമലയിലെ ട്രാക്ടർ യാത്ര, എഡിജിപി എം ആർ അജിത്കുമാറിനെതിരെ ഹൈക്കോടതിയുടെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

Jul 16, 2025 11:55 AM

കോഴിക്കോട് കുറ്റ്യാടിയിൽ വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ എം; ഉപരോധ സമരം കാട്ടാന ശല്യ പരിഹാരത്തിനായി

കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടാന ശല്യ പരിഹാരത്തിനായി വനം വകുപ്പ് ഓഫീസ് ഉപരോധിച്ച് സി പി ഐ...

Read More >>
'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

Jul 16, 2025 11:01 AM

'മാനവികത ഉയർത്തിപ്പിടിച്ചു, മനുഷ്യത്വപരമായ ഇടപെടലിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുന്നു' - എം വി ഗോവിന്ദൻ

നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി...

Read More >>
Top Stories

Entertainment News

//Truevisionall