കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇവിടെ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന.
കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവർക്ക് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ ,ഏതെങ്കിലും രീതിയിലുള്ള സഹായം ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
.gif)

മലാപ്പറമ്പിലെ അപാർട്ട്മെൻ്റ് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്. ഇയ്യപ്പാടി റോഡിലെ അപ്പാർട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.
Sex racket Malaparamba Kozhikode case
