കുട എടുത്തോളൂ, മഴ ഇങ്ങെത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കാറ്റും മഴയും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കുട എടുത്തോളൂ, മഴ ഇങ്ങെത്തി; സംസ്ഥാനത്ത് അടുത്ത അഞ്ച്  ദിവസം കാറ്റും മഴയും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Jun 10, 2025 06:03 AM | By Jain Rosviya

തിരുവനന്തപുരം:(truevisionnews.com)സംസ്ഥാനത്ത് ഈ ആഴ്ച മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിലാണ് മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാം തീയതി എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 12ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡും, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.


Heavy rain state next five days orange yellow alerts

Next TV

Related Stories
ആധാരവും ചെക്കുകളും തട്ടിയെടുത്തു, പരാതിപ്പെടാനെത്തിയ സൗദി യുവതിയെ ജയിലിലടച്ചു; ഡിജിപിക്ക് പരാതിയുമായി യുവതി

Jun 10, 2025 08:22 AM

ആധാരവും ചെക്കുകളും തട്ടിയെടുത്തു, പരാതിപ്പെടാനെത്തിയ സൗദി യുവതിയെ ജയിലിലടച്ചു; ഡിജിപിക്ക് പരാതിയുമായി യുവതി

ആധാരവും ചെക്കുകളും തട്ടിയെടുത്തത് പരാതിപെടാൻ എത്തിയ യുവതിയെ മ്യൂസിയം പൊലീസ് കളളക്കേസിൽ കുടുക്കി ജയിലിലടച്ചുവെന്ന്...

Read More >>
 'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

Jun 9, 2025 10:17 AM

'സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല'; മുദ്രാവാക്യമുയർത്തി ആശമാർ നിലമ്പൂരിലേക്ക്

വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ...

Read More >>
'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

Jun 9, 2025 09:02 AM

'കുട്ടിയെ താൻ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്'; അധ്യാപിക കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ

കിളിമാനൂരിൽ വിദ്യാർത്ഥിനിയെ കുറിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ അധ്യാപിക തനിക്ക് എതിരെ കള്ളക്കേസുകൾ നൽകിയെന്ന് ആരോപണവിധേയനായ അധ്യാപകൻ...

Read More >>
Top Stories