'ഏഴ് മാസം മുമ്പ് വിവരമറിയിച്ചു എന്നത് തെറ്റായ വാർത്ത', നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെഎസ്ഇബി

'ഏഴ് മാസം മുമ്പ് വിവരമറിയിച്ചു എന്നത് തെറ്റായ വാർത്ത', നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെഎസ്ഇബി
Jun 9, 2025 07:27 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com) നിലമ്പൂരില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍, വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിച്ചെന്ന പരാതി അവഗണിച്ചെന്ന ആരോപണം തള്ളി കെഎസ്ഇബി . വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി നിര്‍മ്മിക്കുന്ന വിവരം ഏഴ് മാസം മുമ്പ് കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാപരമല്ലെന്നാണ് കെഎസ്ഇബി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്.

തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായത്. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെഎസ്ഇബി ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളു – കെഎസ്ഇബി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ – കെഎസ്ഇബിവ്യക്തമാക്കി

KSEB responds incident student death from shock Nilambur

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

//Truevisionall