മരണവീട്ടില്‍ മദ്യം വിളമ്പിയില്ല, കുടുംബത്തോട് സംസാരിച്ചാല്‍ 2000 രൂപ പിഴ; പൊലീസില്‍ പരാതി

മരണവീട്ടില്‍ മദ്യം വിളമ്പിയില്ല, കുടുംബത്തോട് സംസാരിച്ചാല്‍ 2000 രൂപ പിഴ; പൊലീസില്‍ പരാതി
Jun 9, 2025 06:59 PM | By VIPIN P V

( www.truevisionnews.com ) ഒഡിഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ബരിപാഡയില്‍ ആദിവാസി ദമ്പതികളെയും മൂന്ന് മക്കളെയും ബഹിഷ്‌കരിച്ച് ഗ്രാമവാസികള്‍, കുടുംബത്തിലെ 67കാരന്റെ മരണാനന്തര ചടങ്ങുകളില്‍ ‘ഹാന്‍ദിയ’ എന്ന് വിളിക്കപ്പെടുന്ന മദ്യം വിളമ്പാതിരുന്നതാണ് കാരണം. വിവിധ ആദിവാസി സമൂഹങ്ങളില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹാന്‍ദിയ നല്‍കുന്ന രീതി നിലനില്‍ക്കുന്നുണ്ട്.

ഇത് ചെയ്യാതിരുന്നതോടെ ഗ്രാമവാസികള്‍ ഈ കുടുംബത്ത ഗ്രാമത്തിലെ കുളങ്ങള്‍, കുഴല്‍കിണര്‍ എന്നിവടങ്ങളില്‍ നിന്നും വെള്ളമെടുക്കാനോ, കടകളില്‍ നിന്ന് സാധനം വാങ്ങാനോ സമ്മതിക്കുന്നില്ല. പിന്നാലെ ഈ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതോടെ പ്രദേശത്തെത്തിയ പൊലീസ് ഗ്രാമവാസികള്‍ രണ്ട് ദിവസത്തിനുള്ളില്‍ കാര്യത്തിനൊരു തീരുമാനം ഉണ്ടാക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കേസപാഡ ഗ്രാമത്തിലെ റാം സോറണ്‍ മാര്‍ച്ച് 27നാണ് മരിച്ചത്. സാന്താല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പാരമ്പര്യം അനുസരിച്ച് ചടങ്ങുകള്‍ നടത്തി. ഒരു മാസത്തിന് ശേഷം തങ്ങളുടെ വിഭാഗത്തിനായി ഒരു കമ്മ്യൂണിറ്റി ഫീസ്റ്റ് സോറന്റെ മകന്‍ നടത്തി. ഇതിലാണ് ഹാന്‍ദിയ വിളമ്പാതിരുന്നത്. ഇതോടെയാണ് കുടുംബം ബഹിഷ്‌കരണം നേരിട്ടത്.

വെള്ളവും ഭക്ഷണവും നല്‍കാത്തതിന് പുറമേ ഇവരുടെ കുടുംബത്തോടോ കുട്ടികളോടോ ആരും മിണ്ടാറുമില്ല. മിണ്ടുന്നവര്‍ രണ്ടായിരം രൂപ പിഴ നല്‍കണമെന്നാണ് വ്യവസ്ഥ. മദ്യപാനം മൂലമാണ് പിതാവ് മരിച്ചതെന്നും ഈ ശീലം മൂലം തങ്ങളുടെ വിഭാഗത്തിലെ പലരുടെയും ജീവിതം നശിച്ചിട്ടുണ്ടെന്നുമാണ് സോറന്റെ മകന്‍ പറയുന്നത്. ഗ്രാമത്തിലെ മുതിര്‍ന്ന മൂന്ന് പേര്‍ക്കെതിരെയാണ് സോറന്‍ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

അവസാന ചടങ്ങില്‍ ആത്മാവിനായി ഹാന്‍ദിയ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട അന്നദാനത്തിന് ഇത് നല്‍കാറില്ലെന്നും സോറന്‍ കുടുംബം ചൂണ്ടിക്കാട്ടുന്നു.

No alcohol served funeral hometwo thousand fine you talk family Complaint police

Next TV

Related Stories
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

Jul 14, 2025 06:24 AM

അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം...

Read More >>
Top Stories

//Truevisionall