കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർഥി ആണ്. ബീച്ചിനോട് ചേർന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചിൽ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പയ്യാവൂരിൽ പുഴയിൽ വീണ് പതിനാലുകാരി മരിച്ചു. കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീനയാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.gif)
ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.
തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്(19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Body missing student found Chuttad beach Kannur
