കണ്ണൂരിൽ സംസ്കാരച്ചടങ്ങിനായി സിപിഐഎമ്മിന്റെ സന്നദ്ധസേന; ചടങ്ങുകൾ നടത്തുന്നതിന് 45 വൊളൻറിയർമാർ

കണ്ണൂരിൽ സംസ്കാരച്ചടങ്ങിനായി സിപിഐഎമ്മിന്റെ സന്നദ്ധസേന; ചടങ്ങുകൾ നടത്തുന്നതിന് 45 വൊളൻറിയർമാർ
Jun 8, 2025 01:18 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി മേനപ്രത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സന്നദ്ധസേന പ്രവർത്തനം ആരംഭിച്ചു. പരിപാടി ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. എല്ലാ മതസ്ഥരുടേയും ആചാരപ്രകാരം ചടങ്ങുകൾ നടത്തി കൊടുക്കുന്നതിന് 45 വൊളൻറിയർമാരാണുള്ളത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി കെ രമ്യ ഉൾപ്പടെ ഉളളവർ വൊളൻറിയർമാരിൽ ഉൾപ്പെടുന്നു. മരണവീട്ടിൽ കക്ഷിരാഷ്ട്രീയ-ജാതി-മത വ്യത്യാസമില്ലാതെ സൗജന്യമായ സേവനമൊരുക്കാനാണ് സിപിഐഎം മേനപ്രം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധസേനയ്ക്ക് രൂപം നൽകിയത്.

മേനപ്രം മേഖലയിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സേവനമൊരുക്കുക. നാട്ടിലെ കൂട്ടായ്മകളും പരസ്പരസഹായബോധവും തിരികെ കൊണ്ടുവരാനാണ് ഇത്തരം സേന രൂപവത്കരിച്ചത്. നോർത്ത് മേനപ്രത്തെ പുതുക്കുടി പുഷ്പൻ സ്മൃതിമണ്ഡപത്തിന് സമീപത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ വി ഉദയൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം പി ഹരീന്ദ്രൻ, ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ലോക്കൽ സെക്രട്ടറി ടി ജയേഷ് എന്നിവർ സംസാരിച്ചു.

CPI(M) volunteers for funeral Kannur fourty five volunteers conduct ceremonies

Next TV

Related Stories
കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

Jul 9, 2025 09:24 PM

കണ്ണൂരിൽ പതഞ്ഞ് പൊങ്ങി ഒരു പുഴ; ആശങ്കയോടെ നാട്ടുകാര്‍, പരിശോധനയിൽ വെള്ളത്തിൽ കണ്ടെത്തിയത് രാസലായിനി

കണ്ണൂർ ഉളിക്കലിൽ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയത് ആശങ്ക...

Read More >>
തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Jul 9, 2025 06:09 AM

തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ...

Read More >>
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
Top Stories

//Truevisionall