കപ്പൽ തീപിടിത്തത്തിൽ ഔദ്യോഗിക സ്ഥിരീകരണം: ചികിത്സാ സൗകര്യം ഉറപ്പാക്കണം; എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കപ്പൽ തീപിടിത്തത്തിൽ ഔദ്യോഗിക സ്ഥിരീകരണം: ചികിത്സാ സൗകര്യം ഉറപ്പാക്കണം; എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
Jun 9, 2025 01:57 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളാ തീരത്തെ കപ്പൽ തീപിടിത്തത്തിൽ ഔദ്യോഗിക സ്ഥിരീകരണം. വാൻഹായ് 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടത്തിൽ പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലത്തിലാണ്.

കപ്പലിൽ നിന്നും 20 കൺടെയ്നറുകൾ കടലിൽ വീണു. പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായി. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.

കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ പലർക്കും പൊള്ളലേറ്റു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചു.കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിലും വ്യക്തതയില്ല.

ship fire kerala coastal area kannur alert for kozhikode ernakulam collectors

Next TV

Related Stories
കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 11, 2025 11:11 PM

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങി? തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

Jul 11, 2025 11:04 PM

പോലീസ് അറിയിപ്പ്.....; കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം

കണ്ണൂർ തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം...

Read More >>
കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

Jul 11, 2025 10:42 PM

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനത്തിൽ മിനി ലോറിയിടിച്ച് അപകടം; ഭാര്യയ്ക്കും മകനും പരിക്ക്...

Read More >>
വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 11, 2025 09:45 PM

വടകരയിൽ പട്ടാപ്പകൽ മോഷണം; വീട് കുത്തി തുറന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകരയിൽ നഗരസഭ പരിധിയിൽ മേപ്പയിലിൽ പട്ടാപ്പകൽ മോഷണം, വീട് കുത്തി...

Read More >>
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

Jul 11, 2025 09:32 PM

കോഴിക്കോട് വടകരയിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് കാറിലിടിച്ച് യുവാവിന് പരിക്ക്

കോഴിക്കോട് വടകര പുതിയാപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്...

Read More >>
Top Stories

//Truevisionall