ലൈസൻസില്ല, വിൽപന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴു; പരാതിയായതോടെ കട പൂട്ടി മുങ്ങി ഉടമ

ലൈസൻസില്ല, വിൽപന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴു; പരാതിയായതോടെ കട പൂട്ടി മുങ്ങി ഉടമ
Jun 8, 2025 09:12 PM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) തൃശൂരിൽ മാംസ വിൽപന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി. കടപൂട്ടി സ്ഥലം വിട്ട് ഉടമ. പുതുക്കാട് വെണ്ടോര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസ വില്‍പന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഇറച്ചിയേക്കുറിച്ചാണ് പരാതി ഉയ‍ർന്നത്. രാവിലെ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വരാക്കര സ്വദേശിയാണ് പരാതിക്ക് ആസ്പദമായ ഇറച്ചി വാങ്ങിയത്.

പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. ആരോഗ്യകേന്ദ്രം, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കട അടച്ച നിലയിലായിരുന്നു. പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസ വില്‍പന ശാലയാണ് ഇതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ കടയില്‍ നിന്നും മുമ്പും സമാന പരാതികളുയര്‍ന്നിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്.

വില്‍പന നടത്തിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് അടച്ചിട്ട സ്ഥാപനം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെ അളഗപ്പനഗര്‍ പഞ്ചായത്തിലെ എല്ലാ മത്സ്യ മാസ വില്‍പന കേന്ദ്രങ്ങള്‍ക്കും 15 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇന്ന് വീണ്ടും പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗവും അറിയിച്ചു.



Worms meat purchased from unlicensed sales center Owner closes shop after complaint

Next TV

Related Stories
ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Jul 9, 2025 12:52 PM

ഗ്യാസ് ലീക്കായത് അറിയാതെ... വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തു, തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു....

Read More >>
വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 5, 2025 10:08 PM

വയറുവേദനയും, വയറിളക്കവും.....ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴു; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി, രണ്ട് വിദ്യാർത്ഥികൾക്ക്...

Read More >>
യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2025 08:38 AM

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ സന്യാസിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

Read More >>
Top Stories










GCC News






//Truevisionall