ചോറുണ്ണാൻ വേറെ കറികളൊന്നും വേണ്ട, വെറും അഞ്ച് മിനിറ്റിനുള്ളിൽ മുളകു ചുട്ടരച്ച മാങ്ങ ചമ്മന്തി തയാറാക്കാം

ചോറുണ്ണാൻ വേറെ കറികളൊന്നും വേണ്ട, വെറും അഞ്ച് മിനിറ്റിനുള്ളിൽ മുളകു ചുട്ടരച്ച മാങ്ങ ചമ്മന്തി തയാറാക്കാം
Jun 8, 2025 04:03 PM | By Jain Rosviya

(truevisionnews.com) മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചമ്മന്തി. ഇതുണ്ടെങ്കിൽ ഊണിനൊപ്പം കഴിക്കാൻ കറികളൊന്നും വേണ്ട. എങ്കിൽ വായിൽ രുചിയേറും മുളക് ചമ്മന്തി വെറും അഞ്ച് മിനിറ്റിനുള്ളിൽ തയാറാക്കിയാലോ?

ചേരുവകൾ

തേങ്ങ ചിരകിയത്

വറ്റൽമുളക് -5 എണ്ണം

പച്ചമാങ്ങ - ചെറിയ കഷ്ണം

വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ

കറിവേപ്പില -ആവശ്യത്തിന്

പുളി -ആവശ്യത്തിന്

ചെറിയ ഉള്ളി - 4 എണ്ണം

ഉപ്പ് -ആവശ്യത്തിന് ഉപ്പ്

വെള്ളം ആവശ്യത്തിന്

തയാറാക്കും വിധം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് വറ്റൽമുളക് ഇട്ടു കൊടുത്ത് നന്നായി വറുത്തു കൊടുക്കുക. മിക്സിയുടെ ഒരു ജറെടുത്ത് അതിലേക്ക് ചിരകി വെച്ച തേങ്ങ, ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമാങ്ങ, കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പ്, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

വെള്ളം കൂടാതിരിക്കാൻ ശ്രദ്ധിക്കാം. നന്നായി അരച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് വലിയ ഒരു ഉരുളയാക്കി മാറ്റി വെക്കാം. വായിൽ കൊതിയൂറും മുളക് ചമ്മന്തി റെഡി.





mulak chammanthi recipie

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall