ന്യൂഡൽഹി: (truevisionnews.com) രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വടക്കു കിഴക്കൻ ഡൽഹിയിലെ ദയാൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെഹ്റു വിഹാറിലാണ് സംഭവം നടന്നത്. കുട്ടിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ ബോധരഹിതയായി കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദയാൽപുർ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
.gif)

Minor girl brutally raped and murdered Delhi
