'ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപണം'; അഞ്ച് ആൺകുട്ടികളെ കഴുത്തിൽ ചെരുപ്പുമാലയിട്ട് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു

'ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപണം'; അഞ്ച് ആൺകുട്ടികളെ കഴുത്തിൽ ചെരുപ്പുമാലയിട്ട് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു
Jun 6, 2025 11:10 AM | By VIPIN P V

സീതാമര്‍ഹി: ( www.truevisionnews.com ) അഞ്ച് ആൺകുട്ടികളെ പരസ്പരം ബന്ധിച്ച് നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു. ബിഹാറിലെ സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. ചോക്ലേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് തിരക്കുള്ള മാർക്കറ്റിലൂടെ കടയുടമ അഞ്ച് ആൺകുട്ടികളെ നഗനരായി നടത്തിച്ചത്. കുട്ടികളുടെ കഴുത്തിൽ ചെരുപ്പുമാലയും അണിയിച്ചിരുന്നു.

കടയുടമ കാമറയിൽ നോക്കി എന്‍റെ കടയിൽ നിന്ന് മോഷണം നടത്തിയതിനാണ് ഇവരെ പിടിച്ചത് എന്ന് പറയുന്നുണ്ട്. ഇയാൾ കാമറയിൽ നോക്ക് എന്ന് കുട്ടികളോട് പറയുകയും ഒരു വടി കൊണ്ട് കുട്ടികളുടെ തലക്കടിച്ച് കുട്ടികളുടേയും പിതാക്കന്മരുടെ പേര് പറയാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.

അതിനിടെ പേടിച്ചരണ്ട ഒരു കുട്ടി 'ഒരു സ്നിക്കേഴ്സ് മാത്രമാണ് എടുത്തത്' എന്ന് പറയുന്നുണ്ട്. കുട്ടികളുടെ പിന്നാലെ നടന്ന് പരിഹസിക്കുന്നതല്ലാതെ നാട്ടുകാർ ആരും തന്നെ സംഭവത്തിൽ ഇടപെടുന്നില്ല എന്നതാണ് ഏറെ ഖേദകരം. പലരും സംഭവം തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ ഫയൽ ചെയ്തു.

കടയുടമയെയും രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച മാധ്യമപ്രവർത്തകനെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പൊലീസ് അറിയിച്ചു.

five boys paraded naked for stealing chocolate bihar

Next TV

Related Stories
'മലയാളികൾക്ക് തന്നെ അപമാനകരം; ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ കൗൺസിൽ

Jul 16, 2025 07:46 PM

'മലയാളികൾക്ക് തന്നെ അപമാനകരം; ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ കൗൺസിൽ

ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു', പ്രതികരിച്ച് ആക്ഷൻ...

Read More >>
'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

Jul 16, 2025 01:47 PM

'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്....

Read More >>
നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

Jul 16, 2025 01:25 PM

നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര...

Read More >>
'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:01 PM

'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

റാഞ്ചി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍...

Read More >>
'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

Jul 16, 2025 12:39 PM

'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം...

Read More >>
Top Stories

Entertainment News

//Truevisionall