സൗന്ദര്യം പോരാ, നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ പീഡനത്തിനിരയാക്കിയതായി പരാതി

സൗന്ദര്യം പോരാ, നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ പീഡനത്തിനിരയാക്കിയതായി പരാതി
Jun 4, 2025 09:44 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം കുയ്തേരിയിൽ ഭർതൃവീട്ടിൽ യുവതിയെ പീഡനത്തിനിരയാക്കിയതായി പരാതി. സൗന്ദര്യം പോരാ എന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മുപ്പത് പവനോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

കല്ലാച്ചി സ്വദേശിനി കണ്ണോത്ത് പുതിയോട്ടിൽ ഹാജറയുടെ പരാതിയിൽ ഭർതൃവീട്ടുകാരായ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഭർത്താവ് കുയ്തേരിയിലെ തിരുവണേമ്മൽ ഇസ്മയിൽ, ഭർതൃമാതാവ് മറിയം, ഭർതൃസഹോദരിമാർ എന്നീ നാല് പേർക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത് .

2013 ജൂൺ ആറിനായിരുന്നു ഇരുവരുടെയും വിവാഹം. ഹാജറയ്ക്ക് വീട്ടുകാർ സമ്മാനമായി നല്കിയ മുപ്പത് പവനോളം സ്വർണാഭരണങ്ങൾ ഭർതൃവീട്ടുകാർ തിരിച്ചു തരാമെന്ന് പറഞ്ഞ് വാങ്ങിച്ച് തിരിച്ചു നാൽകാതെ വിശ്വാസ വഞ്ചന കാണിക്കുകയുമായിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു . യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം സബ് ഇൻസ്‌പെക്ടർ വിഷ്ണു എം പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Complaint youngwoman being raped husband house Nadapuram

Next TV

Related Stories
താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

Jun 6, 2025 08:50 AM

താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ അഞ്ചുപേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി; പ്രതിഷേധവുമായി സംഘടനകള്‍

പത്താംക്‌ളാസ് വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം...

Read More >>
കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

Jun 5, 2025 08:05 PM

കോഴിക്കോട് വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ മുറിച്ചുകടത്തി

വടകരയിൽ വീട്ടുവളപ്പിലെ 30 വര്‍ഷം പഴക്കമുള്ള ചന്ദനമരം ഉള്‍പ്പെടെ...

Read More >>
കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

Jun 5, 2025 07:43 PM

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ...

Read More >>
Top Stories