കാമം മൂത്ത് കഴുകന്മാർ പിച്ചിച്ചീന്തിയ ശരീരങ്ങൾ, എല്ലാ മൃതദേഹവും കുഴിച്ചുമൂടിച്ചത് തന്നെ കൊണ്ട്; ധർമസ്ഥാലയിൽ ശുചീകരണത്തൊഴിലാളി മൊഴി നൽകാൻ എത്തി

കാമം മൂത്ത് കഴുകന്മാർ പിച്ചിച്ചീന്തിയ ശരീരങ്ങൾ, എല്ലാ മൃതദേഹവും കുഴിച്ചുമൂടിച്ചത് തന്നെ കൊണ്ട്; ധർമസ്ഥാലയിൽ ശുചീകരണത്തൊഴിലാളി മൊഴി നൽകാൻ എത്തി
Jul 12, 2025 02:32 PM | By Athira V

കർണാടക: ( www.truevisionnews.com ) കർണാടകയിലെ ധർമസ്ഥാലയിൽ പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി നൽകി. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ ബെൽതങ്കാടി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മൊഴി നൽകിയത്.

മുഖം മറച്ചാണ്‌ കോടതിയിൽ എത്തിയത്. മൊഴി നൽകുമ്പോൾ അഭിഭാഷകരെ ഒപ്പമിരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.താൻ കുഴിച്ചു മൂടിയതെന്ന് ഇയാൾ അവകാശപ്പെടുന്ന ഒരു മൃതദേഹത്തിന്റെ അസ്ഥിയും കോടതിക്ക് കൈമാറിയിട്ടുണ്ട്.

ദക്ഷിണ കന്നഡ എസ് പി അസ്ഥികൾ പരിശോധനയ്ക്കായി ഏറ്റെടുത്തു. മൃതദേഹങ്ങൾ കുഴിച്ചിട്ട എല്ലാ സ്ഥലവും കാട്ടിത്തരാമെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെത്തുടർന്ന് പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. കേസ് അന്വേഷണം ഊർജിതമായി നടക്കുന്നതായി ദക്ഷിണ കന്നഡ എസ് പി പറഞ്ഞു. എന്നാൽ ഇതുവരെ കേസിൽ ആരെയും ചോദ്യം ചെയ്തിട്ടില്ല.

ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങി നി​ര​ന്ത​രം ജ​ഡ​ങ്ങ​ൾ മ​റ​വ് ചെ​യ്യി​ച്ച​വ​രു​ടെ ക​ഴു​ക​ൻ ക​ണ്ണു​ക​ൾ സ്വ​ന്തം മ​ക​ൾ​ക്കു​നേ​രെ തി​രി​ഞ്ഞ​തോ​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം ധ​ർ​മ​സ്ഥ​ല വി​ട്ട​യാ​ൾ ഇ​പ്പോ​ൾ ക​ർ​ണാ​ട​ക​ക്ക് പു​റ​ത്ത് ക​ഴി​യു​ക​യാ​ണ്. ക​ല്ലേ​രി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ 2010ൽ 12-15 ​വ​യ​സ്സു​ള്ള വി​ദ്യാ​ർ​ഥി​നി​യു​ടെ ജ​ഡം മ​റ​വു ചെ​യ്ത​ത് മ​ന​സ്സി​ലി​ന്നും ക​ന​ലാ​ണെ​ന്ന് ജി​ല്ല പൊ​ലീ​സി​നു​ള്ള ക​ത്തി​ൽ പ​റ​ഞ്ഞു. ആ ​മോ​ൾ സ്കൂ​ൾ യൂ​നി​ഫോം ഷ​ർ​ട്ട് ധ​രി​ച്ചി​രു​ന്നു.

പ​ക്ഷേ അ​വ​ളു​ടെ പാ​വാ​ട​യും അ​ടി​വ​സ്ത്ര​വും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ആ ​ഇ​ളം​മേ​നി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മ ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു. ക​ഴു​ത്തി​ൽ ശ്വാ​സം മു​ട്ടി​ച്ച​തി​ന്റെ പാ​ടു​ക​ളും ക​ണ്ടു. കു​ഴി​യെ​ടു​ത്ത് സ്കൂ​ൾ ബാ​ഗി​നൊ​പ്പം മ​റ​വ് ചെ​യ്യാ​ൻ എ​ന്നോ​ട് ക​ൽ​പി​ച്ചു.വ​ർ​ഷ​ങ്ങ​ളാ​യി ധ​ർ​മ​സ്ഥ​ല ഗ്രാ​മ​ത്തി​ലും പ​രി​സ​ര​ത്തും ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, മൂ​ടി​വെ​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ക​ത്ത്.

താ​ൻ തു​ട​ർ​ച്ച​യാ​യി വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. ധ​ർ​മ​സ്ഥ​ല ഗ്രാ​മ​ത്തി​ന്റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും അ​ധി​കാ​ര​പ​രി​ധി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ, ഏ​റെ​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ന്നെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് സം​സ്‌​ക​രി​പ്പി​ച്ചു​വെ​ന്ന് അ​യാ​ൾ ക​ത്തി​ൽ പ​റ​യു​ന്നു. അ​വ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്ന് താ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. പ്ര​ഥ​മ വി​വ​ര റി​പ്പോ​ർ​ട്ട് (എ​ഫ്‌.​ഐ.​ആ​ർ) ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും സാ​ക്ഷി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

താ​ങ്ങാ​നാ​വാ​ത്ത കു​റ്റ​ബോ​ധ​ത്തി​ൽ​നി​ന്ന് മു​ക്തി തേ​ടി ഹൃ​ദ​യ​ഭാ​രം ഇ​റ​ക്കി​വെ​ക്കാ​നാ​ണ് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ക​ണ്ട ക്രൂ​ര​ത​ക​ളു​ടെ​യും കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ഭാ​രം പേ​റി ജീ​വി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ല. അ​നു​സ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ ആ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ കു​ഴി​ച്ചി​ടു​മെ​ന്ന നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി​യും ആ ​ഓ​ർ​മ​ക​ളു​ണ​ർ​ത്തു​ന്ന മാ​ന​സി​ക പീ​ഡ​ന​വും അ​സ​ഹ​നീ​യ​മാ​യി. വേ​ഗ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണ​വും അ​ഭ്യ​ർ​ഥി​ക്കു​ന്നു.

11 വ​ർ​ഷം​മു​മ്പ് താ​ൻ ധ​ർ​മ​സ്ഥ​ല​യി​ൽ​നി​ന്ന് ചെ​റി​യ കു​ടും​ബ​ത്തെ​യും കൂ​ട്ടി പ​ലാ​യ​നം ചെ​യ്ത​താ​ണ്. ഏ​റ്റ​വും താ​ഴ്ന്ന ജാ​തി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​ലാ​ണ് താ​ൻ ജ​നി​ച്ച​ത്. 1995 മു​ത​ൽ 2014 ഡി​സം​ബ​ർ വ​രെ ധ​ർ​മ​സ്ഥ​ല​യി​ലെ ആ​രാ​ധ​നാ​ല​യ​ത്തി​നു​കീ​ഴി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. നേ​ത്രാ​വ​തി ന​ദി​ക്ക​ടു​ത്തും പ​രി​സ​ര​ത്തും പ​തി​വാ​യി ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ചെ​യ്തു. സാ​ധാ​ര​ണ ജോ​ലി എ​ന്ന നി​ല​യി​ലെ തു​ട​ക്കം ക്ര​മേ​ണ ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കു​ക എ​ന്ന ഭ​യാ​ന​ക അ​വ​സ്ഥ​യി​ലേ​ക്ക് മാ​റി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​ക​ളോ ആ​ക​സ്മി​ക മു​ങ്ങി​മ​ര​ണ​ങ്ങ​ളോ ആ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

മി​ക്ക മൃ​ത​ദേ​ഹ​ങ്ങ​ളും സ്ത്രീ​ക​ളു​ടേ​താ​യി​രു​ന്നു. അ​വ​യി​ൽ പ​ല​തും വ​സ്ത്ര​ങ്ങ​ളോ അ​ടി​വ​സ്ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ വ്യ​ക്ത​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. മു​റി​വു​ക​ളും ശ്വാ​സം​മു​ട്ടി​ച്ച​തി​ന്റെ അ​ട​യാ​ള​ങ്ങ​ളും കാ​ണ​പ്പെ​ട്ടു. 1998ഓ​ടെ പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​പ​ക​രം ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സം​സ്ക​രി​ക്കാ​ൻ ത​ന്റെ സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

വി​സ​മ്മ​തി​ക്കു​ക​യും പൊ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ത​ന്നെ ക​ഠി​ന​മാ​യി മ​ർ​ദി​ച്ചു. അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്കു​ക​യോ ചെ​യ്താ​ൽ നി​ന്നെ ക​ഷ​ണ​ങ്ങ​ളാ​ക്കും, നി​ന്റെ ശ​രീ​രം മ​റ്റു​ള്ള​വ​രെ​പ്പോ​ലെ കു​ഴി​ച്ചി​ടും, നി​ന്റെ മു​ഴു​വ​ൻ കു​ടും​ബ​ത്തെ​യും ബ​ലി​യ​ർ​പ്പി​ക്കും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

നേ​ര​ത്തെ ഈ ​ജോ​ലി വ​ഹി​ച്ചി​രു​ന്ന ആ​ളെ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​ണാ​താ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്‌​ക​രി​ക്കേ​ണ്ട പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ ത​ന്നെ വി​ളി​ക്കു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും ഇ​വ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളോ സ്ത്രീ​ക​ളോ ആ​യി​രു​ന്നു. അ​വ​ർ അ​ടി​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നി​ല്ല. വ​സ്ത്ര​ങ്ങ​ൾ കീ​റി​പ്പ​റ​ിഞ്ഞി​രു​ന്നു. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ക്രൂ​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്റെ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ചി​ല മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ആ​സി​ഡ് പൊ​ള്ള​ലേ​റ്റ​തി​ന്റെ പാ​ടു​ക​ളും കാ​ണാ​നാ​യി.

മു​ഖം ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു 20 കാ​രി​യു​ടെ ജ​ഡം. അ​വ​രു​ടെ ശ​രീ​രം പ​ത്രം കൊ​ണ്ട് മൂ​ടി​യി​രു​ന്നു. മൃ​ത​ദേ​ഹം മാ​ത്ര​മ​ല്ല അ​വ​രു​ടെ ചെ​രി​പ്പു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ക​ത്തി​ച്ചു​ക​ള​യാ​നും നി​ർ​ദേ​ശം ല​ഭി​ച്ചു. ധ​ർ​മ​സ്ഥ​ല​യി​ൽ ഭി​ക്ഷാ​ട​ന​ത്തി​നെ​ത്തി​യ ദ​രി​ദ്ര​രും നി​രാ​ലം​ബ​രു​മാ​യ പു​രു​ഷ​ന്മാ​രെ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ നി​ര​വ​ധി കേ​സു​ക​ൾ താ​ൻ ക​ണ്ടി​ട്ടു​ണ്ട്.

കൊ​ല ന​ട​ത്തി​യ രീ​തി വ​ള​രെ ക്രൂ​ര​മാ​യി​രു​ന്നു. മു​റി​ക​ളി​ലെ ക​സേ​ര​ക​ളി​ൽ കെ​ട്ടി​യി​ട്ട് പി​ന്നി​ൽ​നി​ന്ന് ട​വ്വ​ലു​ക​ൾ ക​ഴു​ത്തി​ലി​ട്ട് പി​റ​കോ​ട്ട് വ​ലി​ച്ച് ശ്വാ​സം മു​ട്ടി​ച്ചു. ത​ന്റെ ക​ൺ​മു​ന്നി​ലാ​ണ് ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​ത്. ഈ ​മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ട്ടി​ൽ ആ​ഴ​ത്തി​ൽ കു​ഴി​ച്ചി​ടാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചു. ചി​ല​പ്പോ​ഴൊ​ക്കെ തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കാ​തി​രി​ക്കാ​ൻ ഡീ​സ​ൽ ഒ​ഴി​ച്ച് ക​ത്തി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ സം​സ്‌​ക​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് താ​ൻ ക​ണ​ക്കാ​ക്കു​ന്നു.

2014 ആ​യ​പ്പോ​ഴേ​ക്കും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന മാ​ന​സി​ക പീ​ഡ​നം അ​സ​ഹ​നീ​യ​മാ​യി. സൂ​പ്പ​ർ​വൈ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ ത​ന്റെ കു​ടും​ബ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​പ്പോ​ൾ എ​ത്ര​യും വേ​ഗം ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന് മ​ന​സ്സി​ലാ​ക്കി. ആ ​വ​ർ​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു പ​ലാ​യ​നം.

dharmastala sanitation worker confesses cremating bodies rape victims

Next TV

Related Stories
വടകര മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

Jul 12, 2025 06:02 PM

വടകര മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന ആക്രമണം; ഒരാൾ അറസ്റ്റിൽ

വടകര മണിയൂർ അട്ടക്കുണ്ട് പാലം ജങ്ഷനിൽ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർക്കും നേഴ്സ്മാർക്കും നേരെ നടന്ന അക്രമണത്തിൽ ഒരാൾ...

Read More >>
വൈഭവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്, പിന്നാലെ കെട്ടിത്തൂക്കി, മറ്റൊരറ്റത്ത് വിപഞ്ചികയും; ഒന്നര വയസുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Jul 12, 2025 04:49 PM

വൈഭവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്, പിന്നാലെ കെട്ടിത്തൂക്കി, മറ്റൊരറ്റത്ത് വിപഞ്ചികയും; ഒന്നര വയസുകാരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്...

Read More >>
ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണു, കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ

Jul 12, 2025 03:49 PM

ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണു, കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം വ‍ർഷ വിദ്യാർത്ഥി...

Read More >>
'സ്വകാര്യ ചിത്രങ്ങൾ നീക്കണം'.... കാമുകനുമായുള്ള ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ; കവർച്ചനാടകത്തിന് ക്വട്ടേഷൻ നൽകി ഭാര്യ

Jul 12, 2025 11:03 AM

'സ്വകാര്യ ചിത്രങ്ങൾ നീക്കണം'.... കാമുകനുമായുള്ള ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ; കവർച്ചനാടകത്തിന് ക്വട്ടേഷൻ നൽകി ഭാര്യ

കാമുകനുമായുള്ള ദൃശ്യങ്ങൾ ഭർത്താവിന്റെ ഫോണിൽ; കവർച്ചനാടകത്തിന് ക്വട്ടേഷൻ നൽകി...

Read More >>
അച്ഛനില്ലാത്തപ്പോള്‍ അമ്മ കാമുകനൊപ്പം കിടക്കയില്‍; രംഗം കണ്ട മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

Jul 12, 2025 07:40 AM

അച്ഛനില്ലാത്തപ്പോള്‍ അമ്മ കാമുകനൊപ്പം കിടക്കയില്‍; രംഗം കണ്ട മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

പത്തനംതിട്ടയിൽ അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ 11 വയസ്സുകാരനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അമ്മയ്ക്കും...

Read More >>
Top Stories










//Truevisionall