---
title: "മുറിയിൽ മരുന്ന് കുത്തിവെച്ച സിറിഞ്ച്, ആത്മഹത്യയോ ...?; യുപിയില്‍ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malayali doctor found dead in uttarpradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302120/Malayali-doctor-found-dead-in-uttarpradesh-new"
published_at: "2025-07-12T15:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68723249c8889_docter_dead.jpg"
keywords: []
---

# മുറിയിൽ മരുന്ന് കുത്തിവെച്ച സിറിഞ്ച്, ആത്മഹത്യയോ ...?; യുപിയില്‍ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഉത്തർപ്രദേശിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല പാലൂർകോണം സ്വദേശി അഭിഷോ ഡേവിഡാണ് മരിച്ചത്. പിജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അഭിഷോ ഡേവിഡ്. താമസിക്കുന്ന മുറിക്കുള്ളിലാണ് അഭിഷോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്.

## Article Content

ഉത്തർപ്രദേശിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല പാലൂർകോണം സ്വദേശി അഭിഷോ ഡേവിഡാണ് മരിച്ചത്. പിജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അഭിഷോ ഡേവിഡ്. താമസിക്കുന്ന മുറിക്കുള്ളിലാണ് അഭിഷോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്ന് മരുന്ന് കുത്തിവെച്ച നിലയിലുള്ള സിറിഞ്ച് അടക്കം കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ദുരൂഹത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഗോരക്പൂർ സിറ്റി എസ്പി അഭിനവ് ത്യാഗി പറഞ്ഞു. ഇന്നലെ രാവിലെ 10 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. മുറിയിൽ എത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിലവിൽ അഭിഷോയുടെ കുടുംബം ഗോരഖ്പൂരിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മുറിയിൽ നിന്ന് അമിതമായി മരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് ഗോരക്പൂർ സിറ്റി എസ്പി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302120/Malayali-doctor-found-dead-in-uttarpradesh-new)