ദാരുണം; സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ മൂന്ന് പേരും രക്ഷിക്കാൻ ഇറങ്ങിയ ഒരാളും വിഷവാതകം ശ്വസിച്ച് മരിച്ചു

ദാരുണം; സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ മൂന്ന് പേരും രക്ഷിക്കാൻ ഇറങ്ങിയ ഒരാളും വിഷവാതകം ശ്വസിച്ച് മരിച്ചു
Jun 3, 2025 07:56 PM | By VIPIN P V

ഭുവനേശ്വർ: ( www.truevisionnews.com ) സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ മൂന്ന് പേരും രക്ഷിക്കാൻ ഇറങ്ങിയ ഒരാളും ഉൾപ്പെടെ നാല് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. ഒഡിഷയിലെ നാബ്‍രംഗപൂർ ജില്ലയിലാണ് സംഭവം. പുതിയതായി പണികഴിപ്പിച്ച പത്തടി നീളവും പത്തടി വീതിയുമുള്ള സെപ്റ്റിക് ടാങ്കിന്റെ സെൻട്രൽ സ്ലാബ് ഇളക്കി അകത്ത് കടന്ന തൊഴിലാഴികളാണ് ആദ്യം അപകടത്തിൽപ്പെട്ടത്.

ആദ്യം രണ്ട് തൊഴിലാളികളാണ് ടാങ്കിനുള്ളിലേക്ക് ഇറങ്ങിയത്. ഏതാനും മിനിറ്റുകൾക്കകം തന്നെ അവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ ഇവരെ രക്ഷിക്കാനായി മറ്റൊരു തൊഴിലാളി കൂടി ടാങ്കിലേക്ക് ഇറങ്ങി. അയാൾക്കും ശ്വാസംമുട്ടിയോടെ അലർച്ച കേട്ട് പരിസരത്ത് നിൽക്കുകയായിരുന്ന ഒരാൾ ഇവരെ സഹായിക്കാനായി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു.

പിന്നീട് ആളുകൾ വിവരം അറിയിച്ചത് അനുസരിച്ച് അഗ്നിശമന സേന സ്ഥലത്തെത്തി. നാല് പേരെയും ടാങ്കിന് പുറത്തെത്തിച്ചു. എല്ലാവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മൂന്ന് പേരും അതിനോടകം മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. നാലാമനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാങ്കിൽ ഇറങ്ങുമ്പോൾ തൊഴിലാളികൾക്ക് ജീവൻ രക്ഷാ ഉപകരണങ്ങളോ ഓക്സിജനോ ഉണ്ടായിരുന്നില്ലെന്നും ഒരുവിധി സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവർ ടാങ്കിലേക്ക് ഇറങ്ങിയതെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. യഥാർത്ഥ മരണകാരണം വ്യക്തമാവാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് അധികൃതർ.

three workers entered septic tank hearing their screams another man jumped

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

Jul 14, 2025 10:17 PM

തിരഞ്ഞത് ക്രിക്കറ്റ് ബോൾ, കണ്ടത് മനുഷ്യാസ്ഥികൂടം; ആൾതാമസമില്ലാത്ത വീട്ടിൽ ഞെട്ടിപ്പിക്കും കാഴ്ച

ഹൈദരാബാദിലെ നമ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീടിനുള്ളിൽനിന്ന് മനുഷ്യാസ്ഥികൂടം...

Read More >>
Top Stories

Entertainment News

//Truevisionall