കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
Jun 3, 2025 04:15 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) ബുധനാഴ്ച കൊല്ലം ജില്ലയില്‍ കെഎസ്‌യുവിന്റെ പഠിപ്പു മുടക്ക് സമരം. കേരള സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ്‌യു നേതാക്കൾക്ക് മർദ്ദനമേറ്റെന്ന് ആരോപിച്ചാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ മര്‍ദ്ദനമേറ്റെന്നാണ് ആരോപണം.

കലോത്സവ സദസ്സിൽ വെച്ച് എസ്എഫ്ഐ ആക്രമണം നടത്തിയെന്ന് കെഎസ്‌യു ആരോപിക്കുന്നു. രണ്ട് വനിതാ നേതാക്കൾക്കും ആക്രമണമേറ്റെന്ന് നേതാക്കൾ പ്രതികരിച്ചു. ആക്രമണമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കെഎസ്‌യു പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുകയുമുണ്ടായി.

ആരോപണവിധേയരായ എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിപ്പ് മുടക്കുക.

എന്നാൽ കെഎസ്‌യു പ്രവർത്തകർ തങ്ങളെ ആക്രമിച്ചെന്നാണ് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നത്.

KSU educational bandh tomorrow Kollam district

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories










News from Regional Network





//Truevisionall