ആളൊഴിഞ്ഞ പറമ്പിൽ നീല ഡ്രം, ഉള്ളിൽ കഴുത്തും കാലുകളും കെട്ടിയിട്ട നിലയിൽ യുവാവിന്റെ മൃതദേഹം, പ്രതിയെ തിരഞ്ഞ് പൊലീസ്

ആളൊഴിഞ്ഞ പറമ്പിൽ നീല ഡ്രം, ഉള്ളിൽ കഴുത്തും കാലുകളും കെട്ടിയിട്ട നിലയിൽ യുവാവിന്റെ മൃതദേഹം, പ്രതിയെ തിരഞ്ഞ് പൊലീസ്
Jun 27, 2025 10:51 AM | By Athira V

ലുധിയാന: ( www.truevisionnews.com ) ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രാമ്മിനുള്ളിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാൽപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ലുധിയാനയിലെ ഷേർപൂർ പ്രദേശത്തു നിന്ന് കണ്ടെത്തിയത്. രാവിലെ പഴകിയ വസ്തുക്കൾ ശേഖരിക്കുകയായിരുന്ന ആക്രി കച്ചവടക്കാരാണ് ഡ്രമ്മിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാൽപത് വയസോളം പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മൂടിയ നിലയിലാണ് ഇത്. കഴുത്തും കാലുകളും ചേർത്ത് കയർ ഉപയോഗിച്ച് ബലമായി കെട്ടിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കുമുണ്ടായിരുന്നുവെന്നും ജീർണിച്ച് തുടങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകമാവാം എന്നാണ് അനുമാനം.

ഇതര സംസ്ഥാന സ്വദേശിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. മൃതദേഹം ജീർണിച്ചതിനാൽ തന്നെ പരിക്കുകളോ മറ്റ് അടയാളങ്ങളോ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കാനും കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഉൾപ്പെടെ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ ഇത്തരലുള്ള ഡ്രം ഉണ്ടാക്കുന്ന 42 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ ശേഖരിച്ചു.

മ‍ൃതദേഹം ഉപേക്ഷിക്കാനായി പുതിയ ഡ്രം വാങ്ങിയതാണെന്ന് സംശയിക്കുന്നു. അജ്ഞാത വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരിച്ചയാളെയും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ ഡ്രം എങ്ങനെ ഇവിടെ എത്തിച്ചു എന്ന് മനസിലാക്കാൻ പരിസരങ്ങളിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ലുധിയാനയിലും പരിസര പ്രദേശങ്ങളിലും സമീപ ജില്ലകളിലും അടുത്തിടെ കാണാതായവരെക്കുറിച്ചും അന്വേഷിക്കുന്നു.

blue drum deserted field body youngman his neck legs tied inside

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall