വല്ലാത്ത ധൈര്യം തന്നെ ...! ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ പട്ടാപകൽ മോഷണം: ആറ് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

വല്ലാത്ത ധൈര്യം തന്നെ ...! ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ പട്ടാപകൽ മോഷണം: ആറ് പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി
Jun 27, 2025 10:39 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം. ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച്ചയാണ് മോഷണമുണ്ടായത്. ആറ് പവന്‍ സ്വര്‍ണം പോയതായാണ് പരാതി. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്തു. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പൊലീസിന് പരാതി നല്‍കിയത്. മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയതെന്നും പരാതിയില്‍ പറയുന്നു. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

Robbery High Court judge's house

Next TV

Related Stories
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall