നാദാപുരം: (truevisionnews.com) എംഡിഎംഎയുമായി രണ്ട് യുവാക്കളെ വളയം പോലീസ് അറസ്റ്റ് ചെയ്തു. ചെക്യാട് പുളിയാവ് സ്വദേശികളായ കൈതോറ മീത്തൽ മുഹമ്മദ് സ്വാലിഹ്(29), കൈതോറയിൽ മുഹമ്മദ് അജമൽ (26) എന്നിവരെയാണ് വളയം സബ് ഇൻസ്പെക്ടർ വി.കെ.മനീഷും സംഘവും അറസ്റ്റ് ചെയ്യത്.
പാറക്കടവിന് സമീപം വാഹന പരിശോധന നടത്തവെ സ്കൂട്ടർ യാത്രികരായ യുവാക്കളെ പരിശോധിച്ചപ്പോൾ ഇവരിൽ നിന്നു 1.180 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
Valayam police arrested two youths with MDMA.
